കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളക്കിലിന് എതിരായി പരാതി നല്കിയ കന്യാസ്ത്രീയുടെ ചിത്രം മാധ്യമങ്ങള്‍ക്ക് അയച്ച് നല്കി മിഷണറീസ് ഓഫ് ജീസസ് പരാതിക്കാരിയെ അപമാനിച്ചുവെന്ന ആരോപണം. മാധ്യമങ്ങള്‍ക്ക് മിഷണറീസ് ഓഫ് ജീസസ് നല്കിയ വാര്‍ത്താ കുറിപ്പിനൊപ്പമാണ് കന്യാസ്ത്രി ബിഷപ്പിനൊപ്പം ഒരു ചടങ്ങില്‍ പങ്കെടുക്കുന്ന ഫോട്ടോകള്‍ അയച്ചു നല്‍കിയത്. കന്യാസ്ത്രീയുടെ ചിത്രം മറയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ചിത്രം മാധ്യമങ്ങള്‍ക്ക് കൈമാറിയതെങ്കിലും ലൈംഗികപീഡനക്കേസില്‍ ഉള്‍പ്പെട്ട ഇരയെ അപമാനിക്കുന്നതിനെതിരായ സെക്ഷന്‍ 228 എ പ്രകാരം കുറ്റകരമാണ് മിഷണറീസ് ഓഫ് ജീസസിന്റെ ഈ നടപടിയെന്ന് വിദഗ്ധര്‍ പറയുന്നു.
മിഷണറീസ് ഓഫ് ജീസസ് അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുവിട്ടുകൊണ്ടാണ് ഇരയെ അപമാനിക്കുന്ന പരാമര്‍ശങ്ങളും ചിത്രവും മാധ്യമങ്ങള്‍ക്ക് നല്‍കിയത്. ബലാത്സംഗക്കേസില്‍ ഉള്‍പ്പെട്ട ഇരയുടെ വിവരങ്ങള്‍ വെളിപ്പെടുത്തി മുന്‍കാലങ്ങളില്‍ നിരവധി പേര് നിയമനടപടി നേരിട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോള്‍ മിഷണറീസ് ഓഫ് ജീസസിനെതിരെയും നടപടി സ്വീകരിക്കാമെന്ന് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ബിഷപ്പിനെതിരെയുള്ള പരാതിയ്ക്ക് പിന്നില്‍ ഗൂഢാലോചനയാണെന്ന് മിഷണറീസ് ഓഫ് ജീസസ് നിയോഗിച്ച അന്വേഷണ കമ്മീഷന് പറയുന്നു. യുക്തി വാദികള്‍ക്കൊപ്പം ചേര്‍ന്ന് സഭയെ താറടിക്കാന്‍ ശ്രമിച്ചുവെന്നാണ് മിഷണറീസ് ഓഫ് ജീസസിന്റെ കണ്ടെത്തല്‍
Discussion about this post