കൊച്ചി: കന്യാസ്ത്രീയുടെ ബലാത്സംഗ പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി സമരപ്പന്തലില്‍ വൈദികര്‍ .
എറണാകുളം അങ്കമാലി അതിരൂപതയിലെയും മര്‍ത്തോമാ സഭയിലെയും പത്തിലധികം വൈദികരാണ് കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി കൊച്ചിയിലെ സമരപ്പന്തലില്‍ ഇന്ന് എത്തിയത്. നിരവധി കന്യാസ്ത്രികളും സമരവേദിയില്‍ എത്തുന്നുണ്ട്. സഭ സംഘടനയില്‍ പെടുന്ന നിരവധി പേരും സമരത്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തി
നേരത്തെ കന്യാസ്ത്രീകളുടെ സമരത്തിനെതിരെ കെ സി ബി സി രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് വൈദികര്‍ കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി സമരപ്പന്തലില്‍ എത്തിയതെന്നത് കെസിബിസിയേയും പ്രതിസന്ധിയിലാക്കി. ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള സമരം ഇന്ന് എട്ടാംദിവസത്തിലേക്ക് കടന്നു. അറസ്റ്റ് വരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കന്യാസ്ത്രികള്‍ അറിയിച്ചു. കൃസ്ത്യന്‍ ജോയിന്റെ കൗണ്‍സിലാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. സാമൂഹ്യരാഷ്ട്രീയ രംഗത്തുള്ള നിരവധി പ്രമുഖരും അന്വേഷണം വൈകിപ്പിക്കുന്ന സര്‍ക്കാര്‍ നിലപാടിനെ എതിര്‍ത്ത് കന്യാസ്ത്രീകളെ പിന്തുണച്ച് രംഗത്തെത്തി.
Discussion about this post