മുംബൈ : പ്രതിപക്ഷ ഐക്യത്തിന് വെല്ലുവിളി ഉയര്‍ത്തി ഡോ. അംബേദ്കറുടെ കൊച്ചുമകന് പ്രകാശ് അംബേദ്കറും ഹൈദരാബാദ് ആസ്ഥാനമായുള്ള ഉവൈസി സഹോദരന്മാരും സഖ്യത്തിന് തയ്യാറെടുക്കുന്നു.
സഖ്യ പ്രഖ്യാപനം കോണ്‍ഗ്രസ്എന്‍സിപി സഖ്യത്തിന്റെ വിശാല മുന്നണി നീക്കത്തിനു തിരിച്ചടിയായേക്കും.
പ്രകാശ് അംബേദ്കറുടെ നേതൃത്വത്തിലുള്ള ഭാരിപ്പ ബഹുജന്‍ മഹാസംഘും ഉവൈസി സഹോദരന്മാരുടെ ഓള് ഇന്ത്യ മജ്ലിസ്ഇഇത്തിഹാദുല്‍ മുസ്ലിമീന് (എഐഎംഐഎം) പാര്‍ട്ടിയും ആണ് തെരഞ്ഞടുപ്പ് മുന്നില്‍ കണ്ട് സഖ്യത്തിന് കൈകോര്‍ക്കുന്നത്. 20 കക്ഷികള്‍ ഉള്‍പ്പെട്ട പ്രതിപക്ഷ ഐക്യനീക്കത്തിനിടെയാണ് അപ്രതീക്ഷിത സഖ്യവുമായി പ്രകാശ് അംബേദ്കറും ഉവൈസിയും രംഗത്തെത്തിയത്. കോണ്‍ഗ്രസ്എന്‍സിപി സഖ്യം പ്രതീക്ഷിക്കുന്ന ദലിത്മുസ്!ലിം വോട്ടുകളില്‍ ഈ കൂട്ടുകെട്ട് വിള്ളലുണ്ടാക്കിയേക്കുമെന്നു മാത്രമല്ല ഇത് ബിജെപിയ്ക്ക് പ്രത്യക്ഷത്തില്‍ തന്നെ ഗുണമാകും.
കോണ്‍ഗ്രസ്എന്‍സിപി പാര്ട്ടികള്ക്കൊപ്പമായിരുന്ന മുസ്ലിം വോട്ടുകള്‍ എഐഎംഐഎം പാര്‍ട്ടി വിഘടിപ്പിച്ചതു കഴിഞ്ഞ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കു ഗുണം ചെയ്തിരുന്നു.
Discussion about this post