കേരളത്തില്‍ സാമ്പത്തീക സംവരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് നായര്‍ സര്‍വ്വിസ് സൊസൈറ്റി സുപ്രിം കോടതിയില്‍ നല്കിയ കേസില്‍ എസ്എന്‍ഡിപി കക്ഷി ചേരും. ഇന്നലെ ചേര്‍ന്ന എസ്എന്‍ഡിപി ബോര്‍ഡ് ഓഫ് ഡയറക്ടേറ്റ് യോഗമാണ് കേസില്‍ കക്ഷി ചേരാന്‍ തീരുമാനിച്ചത്.
സാമ്പത്തീക സംവരണം നടത്തിയെടുക്കാനുള്ള എന്‍എസ്എസ് നീക്കമാണ് ഹര്‍ജിയ്ക്ക് പിന്നിലെന്നാണ് എസ്എന്‍ഡിപിയുടെ ആരോപണം. ജാതി സംവരണം സാമൂഹിക സന്തുലിതാവസ്ഥ തകര്‍ക്കുമെന്നും, സാമ്പത്തീക സംവരണം നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടാണ് എന്‍എസ്എസ് ഹര്‍ജി നല്‍കിയത്. എന്നാല്‍ ജാതി സംവരണത്തെ അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്നാണ് എസ്എന്‍ഡിപി നിലപാട്.
നേരത്തെ മുന്നോക്ക സംവരണത്തെ എതിര്‍ത്തും എസ്എന്‍ഡിപി രംഗത്തെത്തിയിരുന്നു.
Discussion about this post