ബലാത്സംഗക്കേസില്‍ മുന്‍ കൂര് ജാമ്യം തേടി ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഹര്‍ജി ഈ മാസം 25ലേക്ക് മാറ്റി. സര്‍ക്കാരിനോട് കോടതി വിശദീകരണം തേടി. ഇതോടെ അറസ്റ്റ് ഒഴിവാക്കാനുള്ള ബിഷപ്പിന്റെ നീക്കത്തിന് തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. അറസ്റ്റും മറ്റ് നടപടികളും ഇനി അന്വേഷണ വിവേചനാധികാരത്തിനും, സര്‍ക്കാരിന്റെ തീരുമാനത്തിനും വിധേയമായിരിക്കും.
ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയതോടെ അറസ്ററ് സംബന്ധിച്ച് സര്‍ക്കാരിന് തീരുമാനമെടുക്കേണ്ടി വരും. നാളെ രാവിലെ പത്ത് മണിക്ക് വൈക്കത്ത് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ബിഷപ്പിന് പോലിസ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനം ആകാത്തതിനാല്‍ ബിഷപ്പ് പോലിസിന് മുന്നില്‍ ഹാജരാവുമോ എന്ന് വ്യക്തമല്ല. ബിഷപ്പിനെ ചോദ്യം ചെയ്ത് അറസ്റ്റ് ചെയ്യാതെ വിട്ടയച്ചാല്‍ അത് സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനത്തിന് വഴിവെക്കും.
നാളെ ബിഷപ്പിനെ അറസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷയെന്ന് സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ പറഞ്ഞു. സര്‍ക്കാരിന്റെ കോര്‍ട്ടിലാണ് ഇനി പന്ത്. ബിഷപ്പിന് അനുകൂലമായി ഇനിയും മുന്നോട്ട് പോകുന്നത് സര്‍്ക്കാരിന് വലിയ തിരിച്ചടിയാകും.
Discussion about this post