കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ “ആയുഷ്മാന്‍ ഭാരതില്‍” ചേരുവാന്‍ നിങ്ങള്‍ക്ക് യോഗ്യതയുണ്ടോ എന്ന് തിരിച്ചറിയാന്‍ സഹായിക്കുന്ന വെബ്സൈറ്റ് നെ പരിചയപ്പെടുത്തുകയാണിവിടെ .
വെബ്സൈറ്റ് വഴിയല്ലാതെ ഫോണ്‍ വിളിച്ചും യോഗ്യത മനസിലാക്കാന്‍ സാധിക്കും . അതിനായി 14555 നമ്പറിലേക്ക് വിളിക്കുക .ഓണ്‍ലൈന്‍ വഴി അറിയുന്നതിനായി mera.pmjay.gov.in ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുക .

വെബ്സൈറ്റ് തുറന്നതിനു ശേഷം നിങ്ങളുടെ മൊബൈല്‍ നമ്പര്‍ നല്‍കുക കൂടാതെ താഴെ കൊടുത്തിരിക്കുന്ന സെക്യൂരിറ്റി കോഡ് നല്‍കിയതിനു ശേഷം Generate OTP ക്ലിക്ക് ചെയ്യുക . മൊബൈല്‍ നമ്പറില്‍ ലഭിക്കുന്ന ഒ.ടി.പി ( One Time Password ) ബന്ധപ്പെട്ട കോളത്തില്‍ നല്‍കുക .
ഇപ്പോള്‍ നിങ്ങള്‍ക്ക് മുന്നില്‍ താഴെ കാണുന്ന പേജ് തുറന്നു വരും ( ചിത്രം 2 )

തുടര്‍ന്ന് സംസ്ഥാനം തിരഞ്ഞെടുക്കുക , പേര് , മൊബൈല്‍ , റേഷന്‍കാര്‍ഡ് നമ്പര്‍ , രാഷ്ട്രീയ സ്വാസ്ഥ്യ ഭീമ യോജന ( URN ) നമ്പര്‍ എന്നിവയില്‍ ഏതെങ്കിലും ഒന്ന് നല്‍കുക . ലിസ്റ്റില്‍ നിങ്ങളുടെ പേരുണ്ടെങ്കില്‍ വലതുഭാഗത്തായി തെളിഞ്ഞു വരും . ( ചിത്രം 3 )

കുടുംബാംഗങ്ങളുടെ ഭാഗത്ത് ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ സ്കീമില്‍ ഉള്‍പ്പെട്ട ആശ്രിതരുടെ പേരുകള്‍ കാണാന്‍ കഴിയും ( ചിത്രം 4 )

പദ്ധതിയെക്കുറിച്ച് കൂടുതല്‍
രാജ്യത്തെ പത്ത് കോടി ദരിദ്രകുടുംബങ്ങള്‍ക്ക് വര്‍ഷം അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയാണ് കഴിഞ്ഞ കേന്ദ്ര ബജറ്റ് വഴി പ്രഖ്യാപിച്ച ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് . ഏകദേശം അമ്പതുകോടി ജനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭ്യമാകുമെന്നാണ് കരുതുന്നത് .
2011 ലെ സാമൂഹിക – സാമ്പത്തിക സെന്‍സസിന്റെ അടിസ്ഥാനത്തിലാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത് . കേരളത്തിലെ ഗ്രാമീണമേഖലയില്‍ നിന്നും 18.58 ലക്ഷവും നഗരമേഖലകളില്‍ നിന്ന് അഞ്ച് ലക്ഷം കുടുംബങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടും .
പദ്ധതിയില്‍ സഹകരിക്കുന്നതിനായി കേരളം ഇതുവരെ ധാരണാപത്രം ഒപ്പുവെയ്ക്കാന്‍ തയ്യാറായിട്ടില്ല . പദ്ധതി നടപ്പാക്കിയാല്‍ നഷ്ടം വരുമെന്നതാണ് ധാരണാപത്രത്തില്‍ ഒപ്പിടാതിരിക്കാനുള്ള കാരണമായി കേരളം ചൂണ്ടിക്കാട്ടുന്നത് .

-കെ.കെ. ശൈലജ
ആരോഗ്യമന്ത്രി
Discussion about this post