കൊച്ചി: കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ പോലിസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി, രാവിലെ പത്ത് മണിയ്ക്ക് ഹജരാവാന്‍ പോലിസ് നിര്‍ദ്ദേശിച്ചെങ്കിലും പതിനൊന്ന് മണിക്കാണ് ബിഷപ്പ് ചോദ്യം ചെയ്യലിനായി തൃപ്പൂണിത്തുറയിലെ ചോദ്യം ചെയ്യല്‍ കേന്ദ്രത്തിലെത്തിയത്. രണ്ട് വൈദികര്‍ക്ക് ഒപ്പമാണ് ബിഷപ്പ് മാധ്യമങ്ങളുടെ കണ്ണ് വെട്ടിച്ച് ചോദ്യം ചെയ്യലിന് എത്താന്‍ ശ്രമിച്ചത്. ഒരു വോക്സ് വാഗണ്‍ കാറില്‍ ചെറിയ വഴിയിലൂടെയാണ് ബിഷപ്പിനെ കരുതലോടെ എത്തിച്ചത്. മാധ്യമങ്ങളുടെ ശ്രദ്ധയില്‍ പെടാതിരിക്കാനായിരുന്നു ശ്രമം. എന്നാല്‍ ചില മാധ്യമങ്ങള്‍ ബിഷപ്പിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി.
ബിഷപ്പ് ഇന്നലെ കേരളത്തിലെത്തി എന്ന സ്ഥിരീകരിക്കാത്ത വിവരം മാത്രമാണ് പോലിസിന്റെ കയ്യിലുമ്ടായിരുന്നത്. രാവിലെ പത്ത് മണിക്ക് ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്നാണ് അന്വേഷണ സംഘം ഫ്രാങ്കോ മുളക്കലിന് നല്കിയ നിര്‍ദ്ദേശം. ഇത് പ്രകാരം ചോദ്യം ചെയ്യലിന് ഹാജരാകാം എന്ന് ബിഷപ്പ് അന്വേഷണസംഘത്തെ അറിയിച്ചിരുന്നു.എന്നാല്‍ പത്ത് മണിയായിട്ടും ബിഷപ്പ് എത്താത്തതിനാല്‍ ചോദ്യം ചെയ്യാതെ അദ്ദേഹം മടങ്ങുമോ എന്ന ആശങ്ക ഉയര്‍ന്നിരുന്നു. പത്ത് മണിക്ക് ബിഷപ്പ് ഹാജരാവാതിരുന്നതോടെ ചോദ്യം ചെയ്യല്‍ പതിനൊന്നിലേക്ക് മാറ്റി എന്ന് പോലിസ് പറയുന്നു.
കേരളത്തിലെത്തിയിട്ടും ബിഷപ്പ് എവിടെ എന്ന് പറയാന്‍ പോലും പോലിസിന് കഴിയാത്തത് വലിയ നാണക്കേടുണ്ടാക്കിയിരിരുന്നു. റേഞ്ച് ഐജി ഓഫിസില്‍ വിജ്യസാഖറെയുടെ നേതൃത്വത്തില്‍ അന്വേഷണസംഘം യോഗം ചേര്‍ന്നിരുന്നു.
Discussion about this post