ചോദ്യം ചെയ്യലിന്റെ രണ്ടാം ദിവസം ബിഷപ്പ് ഫ്രാങ്കോ മുളക്കിലിനെ അറസ്ററ് ചെയ്തില്ല. ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ തക്ക തെളിവുകള്‍ ലഭിച്ചുവെങ്കിലും ഇനിയും ചോദ്യം ചെയ്യലുണ്ടാകുമെന്നാണ് അന്വേഷണ സംഘം പറയുന്നത്.
രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ചില കാര്യങ്ങളില്‍ വ്യക്തത വരാനുണ്ട് എന്നാണ് പോലിസ് പറയുന്നത്. എട്ട് മണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷം ബിഷപ്പ് ക്രൈംബ്രാഞ്ച് ഓഫിസില്‍ നിന്ന് മടങ്ങി.
അറസ്റ്റ് ഇനിയും വൈകുന്നതിന് പിന്നില്‍ ചില ഉന്നത ഇടപെടലുകളുണ്ട് എന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ അറസ്റ്റ് വൈകില്ല എന്ന് അന്വേഷണ സംഘം പറയുന്നു. എസ്പി വിജയ് സാഖറെ ഹൈക്കോടതിയിലെത്തി സര്‍ക്കാര്‍ പ്ലീഡറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അറസ്ററ് സംബന്ധിച്ച നിയമോപദേശം അദ്ദേഹം തേടി. ഹൈക്കോടതിയിലുള്ള മുന്‍കൂര്‍ ജാമ്യാപേക്ഷ അറസ്റ്റ് തടയുന്നതിന് പര്യാപ്തമല്ല എന്നാണ് ഡിജിപി പ്രതികരിച്ചത്.
മാനസികമായി തകര്‍ന്നാണ് ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ചോദ്യംചെയ്യലില്‍ പങ്കെടുത്തത്. ചോദ്യങ്ങളൊക്കെ നേരിട്ടത് കടുത്ത പിരിമുറുക്കത്തിലായിരുന്നു. ഭൂരിഭാഗം ചോദ്യങ്ങള്‍ക്കും ഫ്രാങ്കോയുടെ ഉത്തരംനിഷേധഭാവത്തിലായിരുന്നുമനസ്സുറപ്പില്ലാതെയാണ് ഫ്രാങ്കോ ചോദ്യം ചെയ്യലിനെ നേരിട്ടത്.
Discussion about this post