രണ്ട് ദിവസം ചോദ്യം ചെയ്തിട്ടും ബിഷപ്പിനെ ചോദ്യം ചെയ്യാത്തതില്‍ ജനകീയ പ്രതിഷേധം ഉയരുന്നു. ഉന്നതരുടെ സമര്‍ദ്ദം മൂലമാണ് അറസ്ററ് വൈകുന്നതെന്ന ആരോപണമാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്നത്. സമരപന്തലില്‍ ഉള്ളവര്‍ പന്തം കൊളുത്തി പ്രകടനം നടത്തി. അറസ്ററ് ചെയ്യാത്തതിലൂടെ സര്‍ക്കാര്‍ സമൂഹത്തെ അപമാനിക്കുകയാണെന്ന് കന്യാസ്ത്രീകള്‍ ആരോപിച്ചു. സമരം ശക്തമാക്കാനാണ് കന്യാസ്ത്രീകളുടെ തീരുമാനം.
വലിയ ആള്‍ക്കൂട്ടമാണ് അറസ്ററ് നടന്നില്ല എന്ന വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ ഹൈക്കോടതിയ്ക്ക് മുമ്പിലെ സമരപന്തലില്‍ എത്തിയത്. അറസ്റ്റ് ഉണ്ടാകുമെന്ന് രാവിലെ മുതല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞെങ്കിലും അവസാനം ഇന്ന് അറസ്ററ് വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടലാണ് അറസ്റ്റ ്തടഞ്ഞതെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.
രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം ബിഷര്ര് കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലിലേക്ക് മടങ്ങി.ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ തക്ക തെളിവുകള്‍ ലഭിച്ചുവെങ്കിലും ഇനിയും ചോദ്യം ചെയ്യലുണ്ടാകുമെന്നാണ് അന്വേഷണ സംഘം പറയുന്നത്.
രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ചില കാര്യങ്ങളില്‍ വ്യക്തത വരാനുണ്ട് എന്നാണ് പോലിസ് പറയുന്നത്. എട്ട് മണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷം ബിഷപ്പ് ക്രൈംബ്രാഞ്ച് ഓഫിസില്‍ നിന്ന് മടങ്ങി.
അറസ്റ്റ് ഇനിയും വൈകുന്നതിന് പിന്നില്‍ ചില ഉന്നത ഇടപെടലുകളുണ്ട് എന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ അറസ്റ്റ് വൈകില്ല എന്ന് അന്വേഷണ സംഘം പറയുന്നു. എസ്പി വിജയ് സാഖറെ ഹൈക്കോടതിയിലെത്തി സര്‍ക്കാര്‍ പ്ലീഡറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അറസ്ററ് സംബന്ധിച്ച നിയമോപദേശം അദ്ദേഹം തേടി. ഹൈക്കോടതിയിലുള്ള മുന്‍കൂര്‍ ജാമ്യാപേക്ഷ അറസ്റ്റ് തടയുന്നതിന് പര്യാപ്തമല്ല എന്നാണ് ഡിജിപി പ്രതികരിച്ചത്.
Discussion about this post