കന്യാസ്ത്രീയെ ലൈംഗീകമായി പീഡിപ്പിച്ചക്കേസില്‍ ഇന്നലെ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു .
രാവിലെ 7.35 യോടെയാണ് ബിഷപ്പിനെ ഡിസ്ചാര്‍ജ് ചെയ്തത് . രാവിലെ നടത്തിയ പരിശോധനയില്‍ കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഡോക്ടര്‍മാര്‍ കണ്ടെത്താത്തതിനെ തുടര്‍ന്നാണ് ഡിസ്ചാര്‍ജ് തീരുമാനം . പത്ത് മണിയോടെ കോട്ടയം പോലീസ് ക്ലബില്‍ ബിഷപ്പിനെ എത്തിച്ചു .
ഇന്നലെ രാത്രി നടത്തിയ പരിശോധനയില്‍ രക്തസമ്മര്‍ദം 200 രേഖപ്പെടുത്തിയിരുന്നു . ഇന്ന് രാവിലത്തെ പരിശോധനയില്‍ രക്തസമ്മര്‍ദ്ധം സാധാരണനിലയില്‍ ആവുകയും ചെയ്തു . ഇ.സി.ജി യിലെ നേരിയ വ്യതിയാനം കാര്യമാക്കേണ്ടതില്ലയെന്നും ഹൃദയാഘാത സാധ്യതയില്ലെന്നും ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്കിയാതിന്റെ അടിസ്ഥാനത്തിലാണ് ഡിസ്ചാര്‍ജ്
Discussion about this post