മോദിസര്‍ക്കാരിന്റെ സ്വപ്നപദ്ധതി ആയുഷ്മാന്‍ ഭാരത് ഇന്നാരംഭിക്കുന്നു ഝാർഖണ്ഡ്ലാണ് പദ്ധതിയ്ക്ക് തുടക്കം കുറിക്കുക .
ലോകത്തിലെ തന്നെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്ന പദ്ധതിയെന്ന വിശേഷണം കരസ്ഥമാക്കിയ ആയുഷ്മാന്‍ ഭാരതിനെ മികച്ച പദ്ധതിയായിട്ടാണ് ലോകമാധ്യമങ്ങള്‍ ഉള്‍പ്പടെ വിശേഷിപ്പിച്ചിരിക്കുന്നത് .
രാജ്യത്തെ പത്ത് കോടിയിലേറെ ദരിദ്രകുടുംബങ്ങളുടെ ആരോഗ്യം ഉറപ്പ് വരുത്തുന്ന പദ്ധതിയില്‍ അഞ്ചു ലക്ഷം രൂപയുടെ ചികിത്സയാണ് കുടുംബത്തിന് ഒരു വര്‍ഷം ഉറപ്പ് വരുത്തുന്നത് .
പദ്ധതിയ്ക്കായി കേന്ദ്രമായി ഒപ്പ് വെയ്ക്കാത്ത കേരളം ഉള്‍പ്പടെയുള്ള നാല് സംസ്ഥാനങ്ങളില്‍ ആയുഷ്മാന്‍ പദ്ധതി അനിശ്ചിതത്വത്തിലാണ് . പദ്ധതിയില്‍ പങ്ക്ചേര്ന്നാല് ഭാരിച്ച സാമ്പത്തികബാധ്യതയുണ്ടാകുമെന്ന ന്യായമാണ് കേരളം ഉയര്‍ത്തിക്കാട്ടുന്നത് . സംസ്ഥാനത്തിന് സ്വന്തമായി ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിയുണ്ടെന്നതും കാരണമായി പറയുന്നു . രാഷ്ട്രീയകാരണങ്ങളാലാണ് കേരളം പദ്ധതിയില്‍ ചേരാതെ മാറിനില്‍ക്കുന്നതിനുള്ള കാരണമെന്നും വിമര്‍ശനമുണ്ട് .
Discussion about this post