ആയുഷ്മാന്‍ ഭാരത് പദ്ധതി ഭാവിയില്‍ ഇന്ത്യയെ മെഡിക്കല്‍ ഹബ്ബാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി . റാഞ്ചി മെഡിക്കല്‍ കോളേജില്‍ സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന ( ആയുഷ്മാന്‍ ഭാരത് ) പദ്ധതി രാജ്യത്തിന് സമര്‍പ്പിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം .
പദ്ധതിയെ മോദികെയര്‍ എന്നതടക്കം പല പേരുകളില്‍ ആളുകള്‍ വിളിക്കുന്നുണ്ട് . എന്നാല്‍ , പാവങ്ങളെ സേവിക്കാനുള്ള അവസരമായാണ് താന്‍ ഇതിനെ കാണുന്നത് . ഇന്ത്യയിലെ ഒരു പൗരനും ആശുപത്രിയില്‍ പോകേണ്ട ആവശ്യം ഉണ്ടാകരുതെന്നാണ് താന്‍ ആഗ്രഹിക്കുന്നത് . അത്തരമൊരു സാഹചര്യം വരുകയാണെങ്കില്‍ ആയുഷ്മാന്‍ ഭാരത് സേവനത്തിനായി നിങ്ങളുടെ വീട്ടുപടിക്കലുണ്ടാകും .
പദ്ധതിയുടെ ആകെ ഗുണഭോക്താക്കള്‍ യൂറോപ്യന്‍ യൂണിയന്റെ ആകെ ജനസംഘ്യയ്ക്ക് തുല്യമാണ് . ലോകത്ത് തന്നെ ഇത്തരമൊരു പദ്ധതി ആദ്യമായാണ് . അവസാനത്തെ ആളിന് പോലും മികച്ച ആരോഗ്യ സൗകര്യങ്ങള്‍ ലഭിക്കും .
എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനം എന്നതാണ് ഞങ്ങള്‍ ഇപ്പോഴും വിശ്വസിക്കുന്നത് . ആയുഷ്മാന്‍ പദ്ധതിയില്‍ പങ്കാളിയാകുന്നവരോട് ജാതിയുടെയോ , വര്‍ണത്തിന്റെയോ മതത്തിന്റെയോ പേരില്‍ വിവേച്ചനമുണ്ടാകില്ലഎന്നും മോദി ഉറപ്പ് നല്കി .
രാജ്യത്തെമ്പടുമായി 13,000 ആശുപത്രികള്‍ പദ്ധതിയുടെ ഭാഗമാണ് . സാധാരണക്കാര്‍ക്ക് താങ്ങാവുന്ന തരത്തിലുള്ള ആരോഗ്യരക്ഷാസംവിധാനമാണ് കേന്ദ്രസര്‍ക്കാര്‍ ഒരുക്കുന്നത് . കൂടാതെ രോഗപ്രതിരോധത്തിനു മുന്‍ഗണന നല്‍കും . അന്‍പത് കോടി ജനങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ഈ പദ്ധതിയിലൂടെ ലഭ്യമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു .
പാവപെട്ടവര്‍ക്ക് ഒപ്പമെന്നു ഇപ്പോഴും പറയുന്ന കോണ്‍ഗ്രസ് കഴിഞ്ഞ 60 വര്‍ഷം അധികാരത്തില്‍ ഇരുന്നിട്ടും അവര്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്ന് മോദി കുറ്റപ്പെടുത്തി .
പാവപെട്ടവരുടെ ആരോഗ്യം കോണ്‍ഗ്രസിനെ ഒരിക്കല്‍ പോലും അലട്ടിയിരുന്നില്ല . അവര്‍ക്ക് എന്നും പാവപെട്ടവരുടെ പേരില്‍ ലഭിക്കുന്ന വോട്ടില്‍ മാത്രമായിരുന്നു നോട്ടം . 50 വര്‍ഷങ്ങള്‍ക്കു മുന്നേ കോണ്‍ഗ്രസ് ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്നുവെങ്കില്‍ ഇന്ന് സ്ഥിതി മാറിയേനെ .
ദാരിദ്രം എന്തെന്ന് അറിയുന്നവനാണ് ഞാന്‍ അതിനാല്‍ തന്നെ ജനങ്ങളുടെ വിഷമം മനസിലാകും . ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയവര്‍ പോലും ഗ്രാമങ്ങളില്‍ കടുത്ത ദാരിദ്രം അനുഭവിച്ചവരാന് എന്നാല്‍ അവര്‍ക്ക് അവസരം ലഭ്യമായപ്പോള്‍ രാജ്യത്തിന്റെ യശസ്സ് ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഉയര്‍ത്തിപ്പിടിച്ചു . വോട്ടു ബാങ്ക് രാഷ്ട്രീയത്തിന് പകരം കോണ്‍ഗ്രസ് പാവപെട്ടവരുടെ ശാക്തീകരണത്തിനായിരുന്നു പ്രാധാന്യം നല്‍കേണ്ടിയിരുന്നതെന്ന് മോദി പറഞ്ഞു .
ഇന്ത്യയുടെ ആരോഗ്യരംഗത്ത് വന്‍ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് കഴിഞ്ഞ സ്വതന്ത്ര്യദിനത്തിലാണ് പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചത് .
Discussion about this post