ഫ്രാന്‍സ് മുന്‍ പ്രസിഡണ്ട് ഫ്രാന്‍സ്വ ാെലാന്ദിനെ തള്ളി ഫ്രാന്‍സ്. ഇപ്പോള്‍ അധികാരത്തിലില്ലാത്ത ഒരാള്‍ ഫ്രാന്‍സ്-ഇന്ത്യ സൗഹര്‍ദ്ദത്തെ തകര്‍ക്കുന്ന പ്രസ്താവനകള്‍ നടത്തുന്നത് ശരിയല്ലെന്ന് ഫ്രാന്‍സ് വിദേശകാര്യസഹമന്ത്രി ഴാങ്ങ് ബാപ്റ്റിസ്റ്റെ ലിമോനെ പറഞ്ഞു.
ഫ്രാന്‍സും ഇന്ത്യയും തമ്മിലുള്ള രാജ്യാന്തര ബന്ധം പ്രധാനപ്പെട്ടതാണെന്നും ഇപ്പോഴുണ്ടായ വെളിപ്പെടുത്തലുകള്‍ ബന്ധത്തെ ബാധിക്കാനിടയുണ്ടെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
” ഇവ ആരെയും സഹായിക്കില്ല, പ്രത്യേകിച്ചും ഫ്രാന്‍സിനെ. ഒരാള്‍ (ഫ്രാന്‍സ്വ ഒലോന്ദ്) അധികാരത്തില്‍ ഇപ്പോള്‍ ഇല്ലെന്നിരിക്കെ, ഇന്ത്യയില്‍ വിവാദമുണ്ടാക്കുന്ന തരത്തില്‍ പ്രസ്താവനകള്‍ നടത്തുന്നതു ശരിയല്ല’ബാപ്റ്റിസ്റ്റെ ലിമോനെ പറഞ്ഞു.
റാഫേല്‍ കരാറില്‍ റിലയന്‍സിനെ പങ്കാളിയാക്കാന്‍ ഇന്ത്യ സമ്മര്‍ദം ചെലുത്തിയതായി അറിയില്ലെന്ന് ഒലാന്ദ് നിലപാട് മാറ്റിയിരുന്നെങ്കിലും ഇന്ത്യയില്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രിയെ കള്ളനെന്ന് വിളിച്ച് പ്രചരണം തുടരുകയാണ്. മോദി സര്‍ക്കാര്‍ സമര്‍ദ്ദം ചെലുത്തിയില്ലെന്നും ഇക്കാര്യം വിശദീകരിക്കേണ്ടതു ഫ്രഞ്ച് കമ്പനിയായ ഡാസോ ആണെന്നും ഒലാന്ദ് വിശദീകരണം നല്‍കിയിരുന്നു. സാങ്കേതികവിദ്യാ കൈമാറ്റത്തിനു റിലയന്‍സിനെ തിരഞ്ഞെടുത്തതില്‍ സര്‍ക്കാരുകള്‍ക്കു പങ്കില്ലെന്ന ഔദ്യോഗിക നിലപാടിലാണ് ഇന്ത്യയും ഫ്രാന്‍സും.
രാഹുല്‍ഗാന്ധിയുടേയും കോണ്‍ഗ്രസിന്റെയും നിലപാടുകള്‍ പൊളിച്ച് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും രംഗത്തെത്തിയിരുന്നു. രാജ്യരക്ഷയെ ബാധിക്കുന്ന വിവിരങ്ങള്‍ പുറത്തുവിടാനാവില്ല എന്നിരിക്കെ അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ച് രാഷ്ട്രീയ പ്രചരണം നടത്തുകയാണ് കോണ്‍ഗ്രസ് എന്നാണ് ആരോപണം.
കരാറില്‍ മോദി സ്വന്തം നിലക്ക് മാറ്റം വരുത്തി തുടങ്ങിയ ആരോപണവുമായി കോണ്‍ഗ്രസ് വിജിലന്‍സ് കമ്മീഷനെ സമീപിക്കാനിരിക്കുകയാണ്.
Discussion about this post