കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പോലിസ് അറസ്റ്റിലായ ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍. അപേക്ഷ ഫയലില്‍ സ്വീകരിച്ച കോടതി കേസ് ഇന്ന് ഉച്ചയ്ക്ക് ശേഷം പരിഗണിക്കും.പോലിസ് വ്ാജ തെളിവുകള്‍ സൃഷ്ടിക്കുകയാണെന്ന് ബിഷപ്പ് ഹര്‍ജിയില്‍ പറയുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയില്‍ ഉള്ളപ്പോള്‍ അറസ്റ്റ് ചെയ്തത് ശരിയായില്ല ആരോഗ്യം മോശമായെന്നും ബിഷപ്പ് ഹര്‍ജിയില്‍ പറയുന്നു..
തനിക്കെതിരെ മറ്റ് ക്രിമിനല്‍ കേസ് കള്‍ ഇല്ല. കന്യാസ്ത്രീ യും കുടുംബവും തന്നെ ഭീഷണിപ്പെടിത്തിയിട്ടുണ്ട്, കേരളത്തില്‍ കാലു കുത്താന്‍ അനുവദിക്കില്ല എന്നായിരുന്നു ഭിഷണി, ഇക്കാര്യം ചൂണ്ടിക്കാട്ടി ബിഷപ്പ് ഹൌസ് pro ജൂണ്‍ 21 നു കോട്ടയം sp ക്ക് പരാതി നല്കി, ഇതിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ 23 നു കേസ് രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട് കന്യാസ്ത്രിയുടെ ആദ്യ മൊഴിയില്‍ ലൈംഗിക പീഡനം ഇല്ലെന്നും ബിഷപ്പ് ആവര്‍ത്തിക്കുന്നു.
ഇതിനിടെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരയായ പൊതു താല്പര്യ ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബഞ്ച് തീര്‍പ്പാക്കി.ഈ അവസരത്തില്‍ ഈ ഹര്‍ജികളിലെ ആവശ്യം നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. പോലീസ് നെ സ്വതന്ത്രമായി അന്വേഷിക്കാന്‍ വീടണമെന്നും
മറ്റേതു എങ്കിലും താല്പര്യങ്ങള് ഈ ഹര്‍ജി പുറകില്‍ ഉണ്ടോ എന്നും ‘ കോടതി ചോദിച്ചു. ഇതേ തുടര്‍ന്ന് സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹരജികാര്‍ പിന്‍വലിച്ചു
അതേസമയം കസ്റ്റഡികാലാവധി പൂര്‍ത്തിയാകുന്ന ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് പാലാ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
Discussion about this post