നിലവില്‍ നടക്കുന്നത് ശബരിമലയെ തകര്‍ക്കാനുള്ള സി.പി.എം അജണ്ടയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന് പിള്ള അഭിപ്രായപ്പെട്ടു. പുനഃപരിശോധനാ ഹര്ജിയടുക്കമുള്ള നടപടികള്‍ ചെയ്യടാനുള്ള സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തിടുക്കത്തില്‍ ഒരു തീരുമാനമെടുക്കേണ്ടതില്ലായെന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധി വന്നിരിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
അതേസമയം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരും വിശ്വാസി സമൂഹത്തിന്റെ കൂടെയല്ല നിന്നതെന്നും അവരെടുത്ത സമീപനത്തിന്റെ ഫലമായാണ് സുപ്രീം കോടതി സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാനുള്ള വിധി പുറപ്പെടുവിച്ചതെന്നും ബി.ജെ.പി നേതാവ് എം.ടി.രമേശ് പറഞ്ഞു. കേരളത്തില്‍ സ്ത്രീകളുള്‍പ്പെടുന്ന വിശ്വസി സമൂഹം ഇന്ന് ആശങ്കയിലാണെന്നും ഇത് പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ഭാവിയില്‍ ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദേവസ്വം ബോര്‍ഡ് സംസ്ഥാന സര്‍ക്കാരിന്റെ കൂടെ ചേര്‍ന്ന് രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Discussion about this post