ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും സുപ്രീം കോടതി പ്രവേശനം അനുവദിച്ച സാഹചര്യത്തില്‍ റിവ്യു ഹര്‍ജിയില്‍ അന്തിമനിലപാടെടുക്കാന് ദേവസ്വം ബോര്‍ഡ് ഇന്ന് യോഗം കൂടും. വിവിധ സംഘടനകള്‍ റിവ്യു ഹര്‍ജി നല്‍കാനൊരുങ്ങുന്നുണ്ട്. യുവമോര്‍ച്ച് ഇന്ന് പഞ്ചായത്തുകളിലും മഹിളാമോര്‍ച്ച നാളെ ദേവസ്വം ആസ്ഥാനത്തും പ്രതിഷേധ പരിപാടികള്‍ നടത്തും.
അതേസമയം ബി.ജെ.പിക്ക് പിന്നാലെ കോണ്‍ഗ്രസും സമരത്തിനും നിയമപോരാട്ടത്തിനുമുള്ള നീക്കങ്ങള്‍ നടത്തുകയാണ്. റിവ്യുവില്‍ ദേവസ്വം ബോര്‍ഡിന്റെ അന്തി തീരുമാനം എന്താണെന്ന് അറിഞ്ഞതിന് ശേഷമായിരിക്കും കോണ്‍ഗ്രസ് തുടര്‍ നിയമനടപടി പ്രഖ്യാപിക്കുക. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഇന്ന കൂടിക്കാഴ്ച നടത്തും.
തുലാമാസ പൂജക്ക് നടതുറക്കാനിരിക്കെ സമരം ശക്തമാകുമെന്ന് സൂചനയുണ്ട്.
Discussion about this post