സംസ്ഥാനത്തെ സപ്ലൈകോ വില്‍പ്പന കേന്ദ്രങ്ങള്‍ മാഗി ന്യൂഡില്‍സിന്റെ വില്‍പ്പന നിര്‍ത്തലാക്കി. നിലവിലുള്ള സ്റ്റോക്കുകള്‍ തിരിച്ചെടുക്കാന്‍ കമ്പനിക്ക് സപ്ലൈകോ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഭക്ഷ്യ മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് വില്‍പ്പന നിര്‍ത്താനുള്ള തീരുമാനം.
മാഗിയില്‍ അപകടകരമായ അളവില്‍ ലെഡിന്റെയും മോണോസോഡിയത്തിന്റെയും അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് കമ്പനിക്കെതിരെ നിയമനടപടികളുമായി എഫ്ഡിഎ നീങ്ങിയിരുന്നു. മായം ചേര്‍ത്തിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് യുപിയില്‍ നിന്നും ന്യൂഡില്‍സ് പാക്കറ്റുകള്‍ പിന്‍വലിച്ചിരുന്നു.
Discussion about this post