പൊതുതാല്പര്യ ഹര്‍ജികളില്‍ പുതിയ ചീഫ് ജസ്റ്റിസിന്റെ ‘പിടി’ രഞ്ജന്‍ ഗോഗോയ് ചുമതലയേറ്റു
പൊതുതാല്പര്യ ഹര്‍ജികളില്‍ നിയന്ത്രണമുണ്ടാകുമെന്ന് വ്യക്തമാക്കി പുതിയതായി ചുമതലയേറ്റ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്. എല്ലാ വിഷയത്തിലും പൊതുതാല്പര്യ ഹര്‍ജികള്‍ അനുവദിക്കാനാവില്ലെന്ന് അദേദഹം പറഞ്ഞു. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ സംബന്ധിച്ചുള്ള കേസ് പരാമര്‍ശിക്കാന്‍ മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണെ ചീഫ് ജസ്റ്റിസ് അനുവദിച്ചില്ല. റോഹിങ്ക്യകളെ തിരിച്ചയക്കണമെന്ന കേന്ദ്രനിലപാടിന് എതിരായ കേസാണ് പ്രശാന്ത് ഭൂഷണ് മുന്നോട്ട് വെക്കാന്‍ ശ്രമിച്ചത്.
നിയന്ത്രണില്ലാതെ പൊതുതാല്പര്യ ഹര്‍ജികള്‍ അനുവദിക്കാനാവില്ലെന്നും ഗോഗോയ് ചൂണ്ടിക്കാട്ടി. ഇന്ന് രാവിലെയാണ് പുതിയ സുപ്രിം കോടതി ചീഫ് ജസ്റ്റിസായി രഞ്ജന്‍ ഗൊഗൊയ് ചുമതലയേറ്റത്. രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവര്‍ ചുമതലയേല്‍ക്കല്‍ ചടങ്ങിന് എത്തിയിരുന്നു.
Discussion about this post