ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം സുപ്രീം കോടതി അനുവദിച്ച സാഹചര്യത്തില്‍ റിവ്യു ഹര്‍ജി നല്കുന്നതിനെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് ഇന്ന് യോഗം ചേരും. തിരുവിതാംകൂര്‍, ഗുരുവായൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകളിലെ മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റുമാരും അംഗങ്ങളുമായിരിക്കും യോഗത്തില്‍ പങ്കെടുക്കുക. ഇവരെ കൂടാതെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും യോഗത്തില്‍ പങ്കെടുക്കും.
റിവ്യു ഹര്‍ജി നല്കേണ്ടായെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും നിലപാട്. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി കൊടുത്തേക്കുമെന്നാണ് വിവരം.
Discussion about this post