ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനാനുമതി സുപ്രീം കോടതി നല്കിയ സാഹചര്യത്തില്‍ അയ്യപ്പഭക്തരുടെ പ്രതിഷേധത്തില്‍ ഭയന്ന് സി.പി.എം. ശബരിമലയിലേക്ക് ഇഷ്ടമുള്ള സ്ത്രീകള്‍ക്ക് പോകാമെന്നും സ്ത്രീകളെ ശബരിമലയില്‍ എത്തിക്കാന്‍ സി.പി.എം ഇടപെടില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. സുപ്രീം കോടതി വിധി സര്‍ക്കാര്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിധിക്കെതിരെ ഭക്തജനങ്ങള്‍ ശക്തമായ രീതിയില്‍ പ്രതിഷേധം തുടങ്ങിയ സാഹചര്യത്തിലാണ് സി.പി.എം തങ്ങളുടെ നിലപാട് മയപ്പെടുത്തിയത്. വിധിയെ ഒരു ഒരു സംഘര്‍ഷ വിഷയമാക്കാനല്ല മറിച്ച് എല്ലാവരുമായും സഹകരിച്ച് നടപ്പാക്കാനാണ് സി.പി.എം ഉദ്ദേശിക്കുന്നതെന്ന് കോടിയേരി പറഞ്ഞു.
ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും പ്രതിഷേധം ഭരണഘടന വിരുദ്ധവും സ്ത്രീ സ്വാതന്ത്ര്യത്തെ നിഷേധിക്കലുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് സമരത്തിനിറക്കുകയാണ് അവരെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post