ശബരിമല വിഷയത്തില്‍ ചിലര്‍ നാടിന്റെ ഒരുമ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ശബരിമലയിലെ യുവതി പ്രവേശന വിധിയെ കേരളത്തിന്റെ സാമൂഹ്യ മുന്നേറ്റ ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ വേണം വിലയിരുത്താനെന്നും അദ്ദേഹം പറഞ്ഞു. കേരളാ സര്‍ക്കാരിന്റെ നിലപാടല്ല സുപ്രീം കോടതി വിധിയിലേക്ക് എത്തിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
തെറ്റായ ആചാരങ്ങള്‍ക്കെതിരെ എന്നും സംഘര്‍ഷമുണ്ടായിരുന്നുവെന്നും കേരളം മുന്നേറിയത് നവോത്ഥാന പ്രസ്ഥാനങ്ങളിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ നയം ഒരു തരത്തിലുള്ള വിവേചനവും ഒരു വിഭാഗത്തോടും പാടില്ലാ എന്നതാണെന്നും അദ്ദേഹം പറഞ്ഞു.
അദ്ദേഹം മന്നത്ത് പത്മനാഭന്റെ സംഭാവനകളെപ്പറ്റിയും സംസാരിച്ചു. ചുറ്റുപാടും നിലനില്‍ക്കുന്ന മനുഷ്യത്വപരമായ നിലപാടുകള്‍ക്കെതിരെ പോരാടിയാണ് മന്നത്ത് മുന്നോട്ട് പോയതെന്ന് പിണറായി പറഞ്ഞു. ആചാരങ്ങളില്‍ ഇടപെടണമെന്ന നിലപാടാണ് നവോത്ഥാന പ്രസ്ഥാനങ്ങള്‍ എടുത്തതെന്നും അത് മൂലം വൈക്കം സത്യാഗ്രഹം പോലുള്ള നീക്കങ്ങള്‍ സംഭവിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം വിഷയത്തില്‍ കോണ്‍ഗ്രസ് എടുത്ത നിലപാടിനെ അദ്ദേഹം വിമര്‍ശിക്കുകയുമുണ്ടായി. വിധി എല്ലാവര്ക്കും ബാധകം എന്ന് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ആദ്യം പ്രതികരിച്ചെങ്കിലും അടുത്ത ദിവസങ്ങളില്‍ അവര്‍ നിലപാട് തിരുത്തിയത് വിസ്മയകരമാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ദേശീയ പ്രസ്ഥാന പാരമ്പര്യം ഉള്ള കോണ്‍ഗ്രസ് ഇപ്പോള്‍ വര്‍ഗീയ ശക്തികളുടെ നിലപാടിലേക്ക് മാറിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബി.ജെ.പിയുടെ നിലപാട് ഇരട്ടത്താപ്പാണെന്നും പിണറായി പറഞ്ഞു. ആര്.എസ്.എസ് ദേശീയ നേതൃത്വവും വിധിയെ ആദ്യം സ്വീകരിച്ചെന്നും പിന്നീടാണവര്‍ പ്രതിഷേധവുമായി രംഗത്തത്തിയതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post