ഐ.എന്‍.എക്സ് മീഡിയ കേസില്‍ പ്രതിയാ കാര്‍ത്തി ചിദംബരത്തിന്റെ 54 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് വകുപ്പ് കണ്ടുകെട്ടി. ഇതില്‍ കാര്‍ത്തിയുടെ വിദേശത്തെ വീടും മറ്റ് വസ്തുക്കളും ഉള്‍പ്പെടും.
ലണ്ടന്‍, ബാഴ്സലോണ്, ഡല്‍ഹി, ഊട്ടി, കൊടൈക്കനാല്‍ തുടങ്ങിയ സ്ഥലങ്ങളിലെ സ്വത്തും 94 ലക്ഷം രൂപയുടെ ഒരു സ്ഥിര നിക്ഷേപവും എന്‍ഫോഴ്സ്മെന്റ് വകുപ്പ് കണ്ടുകെട്ടി.
കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം ധനകാര്യ മന്ത്രിയായിരിക്കെ ഐ.എന്‍.എക്സ് മീഡിയയ്ക്ക് വിദേശ നിക്ഷേപം സ്വീകരിക്കാന്‍ വേണ്ടി കാര്‍ത്തി ചിദംബരത്തിന് വഴിവിട്ട സഹായം നല്‍കിയെന്നാണ് കേസ്. 4.5 കോടി രൂപയുടെ വിദേശ നിക്ഷേപം മാത്രമായിരുന്നു ഐ.എന്‍.എക്സിന് സ്വീകരിക്കാന്‍ സാധിക്കുകയുണ്ടായിരുന്നുള്ളു. എന്നാല്‍ 456 കോടി രൂപയുടെ വിദേശ നിക്ഷേപമാണ് കമ്പനി സ്വീകരിച്ചിട്ടുള്ളത്.
കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കാര്‍ത്തിക്കെതിരെയുള്ള കേസ്. ഇത് കൂടാതെ സംഭവം കേസായപ്പോള്‍ കാര്‍ത്തി ചിദംബരം 10 ലക്ഷം രൂപ കോഴ വാങ്ങിയെന്നും ആരോപണമുണ്ട്.
Discussion about this post