യു.പി.എ സര്‍ക്കാര്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷം ഒരു ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ നടത്താനുള്ള അവകാശം അനില്‍ അംബാനിയുടെ റിലയന്‍സ് കമ്പനിക്ക് നല്‍കിയെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളില്‍ നിന്നുമാണ് ഇതേപ്പറ്റിയുള്ള വിവരങ്ങള്‍ ശേഖരിച്ച് വരുന്നത്. ടെലികോം, ഊര്‍ജം, റോഡ് വികസനം തുടങ്ങിയ മന്ത്രാലയങ്ങളില്‍ നിന്നും എന്‍.എച്ച്.എ.ഐ, ഡി.എം.ആര്.സി തുടങ്ങിയ സ്ഥാപനങ്ങ*ളില്‍ നിന്നുമാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്.
ഊര്ജ് മേഖലയില്‍ മാത്രം റിലയന്‍സ് ഗ്രൂപ്പ് 77,000 കോടി രൂപയുടെ പദ്ധതികള്‍ നടത്താനുള്ള അവകാശമാണ് നേടിയതെന്ന് കേന്ദ്രം പറയുന്നു. 2014 വരെയുള്ള കാലയളവില്‍ 1,50,000 കോടി രൂപയുടെ പദ്ധതികള്‍ റിലയന്‍സ് ഗ്രൂപ്പ് നടത്തിയെന്നും പറയുന്നു. റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ 2011ഓടെ ഒരു വലിയ കമ്പനിയായി മാറിയെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. മുമ്പ് ഈ കമ്പനി വൈദ്യുത വിതരണം ചെയ്യുന്ന ഒരു കമ്പനിയായിരുന്നു. 16,500 കോടി രൂപയുടെ പദ്ധതികള്‍ നടത്തിയതിന് ശേഷം ഈ കമ്പനി ഇന്ത്യയിലെ തന്നെ റോഡ് വികസിപ്പിക്കുന്ന ഒരു വലിയ കമ്പനിയായി മാറി.
2004 മുതല്‍ 2014 വരെയുള്ള കാലയളവില്‍ റിലയന്‍സ് കമ്പനി വളരെയധികം പദ്ധതികള്‍ നടത്താനുള്ള അവകാശം നേടിയെടുത്തെന്ന് റിലയന്‍സിന്റെ തന്നെ വക്താവ് പറഞ്ഞു. ഈ പദ്ധതികള്‍ നടത്താനുള്ള അവകാശം നേടിയെടുത്തത് പാലിക്കേണ്ട ചട്ടങ്ങള്‍ പാലിച്ച് തന്നെയാണോയെന്ന് കേന്ദ്രം അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്.
Discussion about this post