രാജ്യത്ത് തുടര്‍ച്ചയായി ഒന്‍പതാം ദിവസവും ഇന്ധന വില കുറഞ്ഞു. പെട്രോളിന് 25 പൈസയും ഡീസലിന് ഏഴ് പൈസയുമാണ് ഇന്ന് കുറഞ്ഞത്. തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 80.85 രൂപയും ഡീസലിന് 74.73 രൂപയുമാണ്. മുംബൈയില്‍ പെട്രോളിന് 86.33 രൂപയും ഡീസലിന് 78.33 രൂപയുമാണ് വില.
അതേസമയം കേരളത്തില്‍ തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 84.17 രൂപയും ഡീസലിന് 79.98 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 82.71 രൂപയും ഡീസലിന് 78.47 രൂപയുമായി.
Discussion about this post