ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയതിനെതിരെ കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ഇതു പോലുള്ള പ്രവൃത്തികള്‍ ഒരു മുഖ്യമന്ത്രിക്കും ജനാധിപത്യത്തിനും ഭൂഷണമല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
’19 സംസ്ഥാനങ്ങള്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനാണ് അമിത് ഷാ. അദ്ദേഹത്തിനേ നോക്കി നിങ്ങളൊരു തടിയനാണ്, നിങ്ങള്‍ക്ക് മസിലില്ല, ഞങ്ങള്‍ കമ്മ്യൂണിസ്റ്റുകാര്‍ കാണിച്ചുതരാം എങ്ങനെയാണ് മസില് ഉപയോഗിക്കേണ്ടതെന്ന്, ഞങ്ങള്‍ പലരേയും വെട്ടി താഴ്ത്തിയിട്ടുണ്ട് ഇത്തരം രീതിയിലക്ക് സംഭാഷണം വരുന്നത് വളരെ മോശമാണ്,’ അദ്ദേഹം പറഞ്ഞു.
കണ്ണൂരില്‍ അമിത് ഷാ നടത്തിയ പ്രസംഗത്തിന് മറുപടി എന്ന രീതിയിലാണ് മുഖ്യമന്ത്രി പിണറായി വിജയന് അമിത് ഷായുടെ ശരീരത്തെപ്പറ്റി പരാമര്‍ശങ്ങള്‍ നടത്തിയത്. സര്‍ക്കാര്‍ ജനങ്ങളുടെ വികരം മാനിക്കുന്നില്ലെങ്കില്‍ സര്‍ക്കാരിനെ ജനങ്ങള്‍ വലിച്ചുതാഴെയിടും എന്നാണ് അമിത് ഷാ ഉദ്ദേശിച്ചതെന്ന് അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു. ബി.ജെ.പി പ്രവര്‍ത്തിക്കുന്നത് ഇച്ഛാശക്തി കൊണ്ടാണെന്നും ജനങ്ങളുടെ കൂടെ എപ്പോഴും ബിജെപിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം താന്‍ കോടതി വിധിയെ ബഹുമാനിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ മൊത്തം ജനതയുടെ വികാരമാണ് അയ്യപ്പനെന്നും അദ്ദേഹം പറഞ്ഞു. എരുമേലിയില്‍ വരുന്ന അയ്യപ്പന്മാര് അവിടുത്തെ മുസ്ലീം പള്ളിയില്‍ കയറാതെ പോകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പല കൃസ്ത്യന്‍ പള്ളികളിലും അയ്യപ്പന്മാര്ക്ക് സ്വീകരണം നല്‍കാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ ജനങ്ങള്‍ ഒത്തുകൂടുമ്പോള്‍ മുഖ്യമന്ത്രിയുടെ അത്തരം പ്രസ്താവനകള്‍ തെറ്റാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Discussion about this post