മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കില്ലെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന് ഹൈക്കോടതിയെ അറിയിച്ചു. പിന്‍വലിക്കുന്നതിന് നിയമപരമായ തടസ്സങ്ങളുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. ഇനി ഡിസംബര്‍ മൂന്നിനാണ് കേസ് പരിഗണിക്കുക.
മഞ്ചേശ്വരം എം.എല്‍.എയായിരുന്നു പി.ബി അബ്ദുള്‍ റസാഖിന്റെ മരണം ഗസറ്റില്‍ വിജ്ഞാപനം ചെയ്യാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അബ്ദുള്‍ റസാഖിനു വേണ്ടി കേസില്‍ കക്ഷി ചേരാന്‍ ആര്‍ക്കെങ്കിലും താല്പര്യമുണ്ടോ എന്ന് നിയമപരമായ പരിശോധിക്കുന്നതിനാണ് ഗസറ്റില്‍ വിജ്ഞാപനം ചെയ്യുന്നത്. ഇക്കാര്യത്തില്‍ തീരുമാനമായതിനു ശേഷം മാത്രമെ കേസിന്റെ തുടര്‍ നടപടികളിലേക്ക് കോടതിക്ക് കടക്കാന്‍ സാധിക്കൂ.
കള്ളവോട്ടിലൂടെയാണ് അബ്ദുള്‍ റസാഖ് വിജയിച്ചതെന്ന് സുരേന്ദ്രന് ആരിപിക്കുന്നു. 89 വോട്ടിനാണ് കെ.സുരേന്ദ്രന് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത്. കേസില്‍ ഇതുവരെ 175 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായി. 67 സാക്ഷികള്‍ക്ക് സമന്‍സ് അയച്ചിട്ടുണ്ട്.
Discussion about this post