പത്തനംതിട്ട ജില്ലയിലെ 12ഓളം സി.പി.എം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബി.ജെ.പിയിലേക്ക് വരുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന് പിള്ള പറഞ്ഞു. ഇതില്‍ ഒരു എസ്.എഫ്.ഐ പ്രവര്‍ത്തകനുമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അടിച്ചമര്‍ത്തലില്‍ നിന്നും മനം നൊന്ത് ഇനിയും ആളുകള്‍ മുന്നോട്ട് വരുമെന്ന് അദ്ദേഹം വിലയിരുത്തി. കോഴിക്കോട് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നിയമവിധേയമായിത്തന്നെ സമരം ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Discussion about this post