ബംഗളൂരു : കേന്ദ്രമന്ത്രിയും പ്രമുഖ ബിജെപി നേതാവുമായ അനന്ത് കുമാർ അന്തരിച്ചു . 59 വയസ്സായിരുന്നു. അർബുദ ബാധയെത്തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു അദ്ദേഹം.തിങ്കളാഴ്ച്ച പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അന്ത്യം. കേന്ദ്ര പാർലമെന്ററി കാര്യ , രാസവളവകുപ്പ് മന്ത്രിയായിരുന്നു.
1996 മുതൽ ആറു തവണ ബംഗളൂരു സൗത്ത് മണ്ഡലത്തെ പ്രതിനിധീകരിച്ച് പാർലമെന്റിലെത്തിയ അനന്ത് കുമാർ കർണാടക ബിജെപിയുടെ അദ്ധ്യക്ഷ പദവിയും അലങ്കരിച്ചിട്ടുണ്ട്. ഡോ. തേജസ്വിനിയാണ് ഭാര്യ , വിജേത , ഐശ്വര്യ എന്നിവർ മക്കളാണ്
Discussion about this post