ശബരിമലയിലെ യുവതി പ്രവേശന വിധി പുനഃപരിശോധിക്കുമെന്ന സുപ്രീം കോടതിയുടെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന് പിള്ള പ്രതികരിച്ചു. ധൃതി പിടിച്ച് വിധി നടപ്പിലാക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള തിരിച്ചടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
വളരെ അപൂര്‍വ്വമായ സാഹചര്യങ്ങളില്‍ മാത്രമാണ് പുനഃപരിശോധനാ ഹര്‍ജികളിലെ വാദം കേള്‍ക്കാല്‍ കോടതി തയ്യാറാവാറുള്ളുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ കലാപഭൂമിയാക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി പിണറായി വിജയന് മാപ്പ് പറയണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.
വിശ്വാസികളുടെ കൂടെ നില്‍ക്കുന്നുവെന്ന് പറഞ്ഞ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് രാവിലെ റിട്ട് ഹര്‍ജികള്‍ പരിഗണിക്കണ്ടായെന്ന് പറഞ്ഞത് വിശ്വാസികള്‍ക്കെതിരെ നടത്തിയ വഞ്ചനയാണെന്നും ശ്രീധരന് പിള്ള പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ വിധി നടപ്പാക്കുന്നത് മാറ്റി വെക്കണമെന്നും ബി.ജെ.പി അഭിപ്രായപ്പെടുന്നുവന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/psspillai/posts/1231069323700035?__xts__[0]=68.ARDO3-Rted56qc_lBUMURQMyMsGEhFrpw1e8MnAumWPFN1l0asK8xvSkcMB_H_Ei5x78g6Avcb2SxWCYdoEDS6B3B-z4AzC5ClLVL11Ct1mPSmhwh6t84RJv9w9llQOA_7tuatKRfF-ceHgPoNFmEd-AGwqohCNLlRy9yFrc0ldDdZpVcv4LfJClcIYwqLtDU3fb8K-Pt_6iJdGOYAHTwiNVRfrtsjNHLACQ9UAsgNk1_kZhg1qcuwqYs0uRQ0zzDKPRmScvOQ1_xkg6A_Fss15PGbyvhQnEEJ4a4Qnkl3Q9XlUMrWp3KJ2yW545lIWbIPT66kFZc504g36rZvPDGNKFzkZPSlopFnFjDkPMLaP4GpmlVU32YUbv0I0akV6vXaYHg5jvU8qzoiv4wIH-ft45VU4GUiu0uUdEmkqW00hybxobJBqs8MSU9ozFthvs51KAw5X2S9u4ila7zx2DKRehmgd6xFVYR0TB-bxtluSE4YZMITeN-prDElBoyhvhWc3pqg&__tn__=-R
Discussion about this post