ശബരിമലയില്‍ പോലീസിന്റെ കടുത്ത നിയന്ത്രണങ്ങള്‍ക്കെതിരെ ബി.ജെ.പി കോടതിയെ സമീപിക്കും. സന്നിധാനത്തെ പോലീസിന്റെ നിയന്ത്രണങ്ങള്‍ ഭക്തജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ബി.ജെ.പി ആരോപിച്ചു.
നിലവില്‍ നെയ്യഭിഷേകത്തിനായി ടിക്കറ്റുള്ളവര്‍ക്ക് മാത്രമാണ് ശബരിമലയില്‍ വിരി വെക്കാനുള്ള അനുമതി പോലീസ് നല്‍കുന്നത്. വലിയ നടപ്പന്തലിലും പതിനെട്ടാം പടിക്ക് മുന്നിലും അയ്യപ്പന്മാരെ താമസിക്കാന്‍ അനുവദിക്കുന്നതല്ല.
ശനിയാഴ്ച ഇരുമുടിക്കെട്ടുമായി വന്ന ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനെ പോലീസ് കരുതല്‍ നടപടിയെന്ന രീതിയില്‍ അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ വെള്ളിയാഴ്ച പുലര്‍ച്ചെ ഇരുമുടിക്കെട്ടുമായെത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചറെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പോലീസിന്റെ നിയന്ത്രണങ്ങള്‍ക്കെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന് പിള്ളയുടെയും ഓ.രാജഗോപാല്‍ എം.എല്‍.എയുടെയും നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ ഇന്ന് കൂട്ട ധര്‍ണ്ണ നടക്കുന്നതായിരിക്കും. വൈകീട്ട് നാല് മണി മുതല്‍ ആറ് മണിവരെയാണ് കൂട്ട ധര്‍ണ്ണ നടക്കുക.
Discussion about this post