ശബരിമലയിലെത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് ഉടന്‍ തന്നെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് . പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട് . ഉടനടി തന്നെ ദേവസ്വം കമ്മീഷണര്‍ , ഡിജിപി , എല്‍എസ്ജിഡി സെക്രടറി എന്നിവര്‍ വിഷയത്തില്‍ നേരിട്ട് ഇടപെടണമെന്നും രണ്ടാഴ്ചയ്ക്കകം ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് സമര്പ്പ്പിക്കാനും മനുഷ്യാവകാശ കമ്മീഷന് അറിയിച്ചു .
ലോക് താന്ത്രിക് യുവ ജനതാദള്‍ ദേശീയ പ്രസിഡന്റ് സലിം മടവൂര്‍ നല്കിയ പരാതിയിലാണ് നടപടി. ഇപ്പോള്‍ നടക്കുന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്നാണ് പരാതിയിലെന്നു കമ്മീഷന് ഉത്തരവില്‍ നിരീക്ഷിച്ചു.
Discussion about this post