ഇന്ധന വില നിര്‍ണ്ണയിക്കുമ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടി നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് ഇന്ധന നിര്‍മാതാക്കളുടെ സംഘടനയായ ഒ.പി.ഇ.സി അറിയിച്ചു. സൗദിയിലെ ഇന്ധന മന്ത്രി ഖാലിദ് അല്‍ ഫാലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അര്‍ജന്റീനയില്‍ നടന്ന ജി-20 ഉച്ചകോടിയില്‍ ന്യായമായ നിരക്കില്‍ ഇന്ധനം വില്‍ക്കണമെന്ന ആവശ്യം മോദി മുന്നോട്ട് വെച്ചിരുന്നു. മോദിക്ക് പുറമെ മറ്റ് ലോക നേതാക്കളും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. മോദിയും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇതേക്കുറിച്ച് ഗൗരവാമായാണ് സംസാരിച്ചതെന്ന് മന്ത്രി പറഞ്ഞു. ജി-20 ഉച്ചകോടിക്ക് മുന്‍പ് തന്നെ ഇതേക്കുറിച്ച് ശക്തമായ വാദങ്ങള്‍ മോദി ഉന്നയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ എണ്‍പത് ശതമാനം ഇന്ധനവും ഇറക്കുമതി ചെയ്യുന്നതാണ്. ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ ഇന്ധന ഉപഭോക്തൃ രാജ്യമാണ് ഇന്ത്യ. ചൈനയും യു.എസുമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്.
Discussion about this post