ലോകത്ത് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ശേഷിയുള്ള ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ത്യന്‍ ആയുധശേഷിയുടെ ചരിത്രത്തിലെ നാഴികക്കല്ലായി മാറിക്കൊണ്ട് അഗ്നി 5 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ മുഴുവന്‍ പരീക്ഷണങ്ങളും പൂര്‍ത്തിയാക്കി അടുത്തവര്‍ഷമാദ്യം സുരക്ഷാ സേനകള്‍ക്ക് കൈമാറുമെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു.
തിങ്കളാഴ്ചയാണ് അഗ്നി 5ന്റെ അവസാന പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇന്ത്യയോടൊപ്പം അമേരിക്ക, റഷ്യ, ചൈന, ഫ്രാന്‍സ്, ഇസ്രേയല്‍, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങള്‍ക്ക് മാത്രമാണ് ഇന്ന് ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസൈല്‍ ശേഷിയുള്ളത്. ഇതോടെ ഒരു ലോകത്തിലെത്തന്നെ ഏറ്റവും മികച്ച സൈനികശക്തികളിലൊന്നായി മാറിക്കൊണ്ടിരിയ്ക്കുകയാണ് ഇന്ത്യ എന്ന് പ്രതിരോധവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ഓഡീഷാ തീരത്തെ പ്രതിരോധ പരീക്ഷണ സംവിധാനത്തില്‍ അഗ്നി 5ന്റെ അവസാനവട്ട പരീക്ഷണങ്ങള്‍ ഇന്ത്യന്‍ കരസേനയുടേ സ്ട്രാറ്റജിക് ഫോഴ്സസ് കമാന്റിന്റെ നേതൃത്വത്തില്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഏറ്റവും നൂതനമായ നാവിഗേഷന്‍ സംവിധാനങ്ങളും ലേസര്‍ ഗൈഡന്‍സ് സംവിധാനങ്ങളുമുള്ള ഈ മിസൈല്‍ 8000 കിലോമീറ്റര്‍ അകലേയ്ക്ക് പോലും കൃത്യമായി വിക്ഷേപിയ്ക്കാന്‍ ശേഷിയുള്ളതാണ്. അഗ്നി5 ന്റെ വരവോടെ ഇന്ത്യന്‍ മിസൈല്‍ ശക്തി ലോകത്തെ എല്ലാ സൈനികശക്തികളോടും കിടപിടിയ്ക്കുന്നതായിരിയ്ക്കുമെന്നും മേഖലയിലെ സുരക്ഷാ സമവാക്യങ്ങളില്‍ ഈ മിസൈല്‍ വന്‍ മാറ്റങ്ങളുണ്ടാക്കുമെന്നും പ്രതിരോധവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
Discussion about this post