പോലീസ് ആംബുലന്‍സ് ഫയര്‍ഫോഴ്സ് എന്നീ സേവനങ്ങള്‍ക്കായി ഇനി വ്യത്യസ്ത നമ്പറുകള്‍ ഓര്‍ത്ത് വെക്കേണ്ട ആവശ്യമില്ല . പകരം 112 എന്ന ടോള്‍ ഫ്രീ നമ്പര്‍ മാത്രം ഓര്‍മയില്‍ സൂക്ഷിച്ചാല്‍ മതി . അടിയന്തരമായ ആവശ്യങ്ങള്‍ക്കെല്ലാം ഈ ഒരൊറ്റ നമ്പറിലേക്ക് വിളിച്ചാല്‍ മതി .
രാജ്യത്താകമാനം സഹായം ലഭിക്കുന്നതിനായി ഒരൊറ്റ നമ്പര്‍ എന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത്രയും കാലം നിലവിലുണ്ടായിരുന്ന 100 , 101, 108,181 എന്നീ നമ്പറുകള്‍ താമസിയാതെ ഇല്ലാതെയാകും . ഒറ്റനമ്പര്‍ സേവനം ആരംഭിക്കുന്നതോടെ എല്ലാ ജില്ലകളിലും കണ്ട്രോള് റൂമുകള്‍ പ്രവര്‍ത്തനമാരംഭിക്കും .
സേവനത്തിനായി ഫോണ്‍ കോള്‍ , എസ്.എം.എസ് , ഇമെയില്‍ , വെബ് റിക്വസ്റ്റ് എന്നിങ്ങനെ ഈ സേവനം ഉപയോഗിക്കാന്‍ സാധിക്കും . സഹായം ആവശ്യമായിട്ടു വിളിക്കുന്ന വ്യക്തികളുടെ ലൊക്കേഷന്‍ അറിയാന്‍ സാധിക്കുന്ന വിധത്തിലാണ് കണ്ട്രോള് റൂം ക്രമീകരിച്ചിരിക്കുന്നത് .
ഈ മാസം 31 നു ട്രയല്‍ ആരംഭിക്കും . ഇതിനായി അഞ്ച് ജില്ലകളാണ് തിരഞ്ഞെടുത്തിരിക്കുന്നത് . പദ്ധതിയുടെ നോഡല്‍ ഏജന്‍സി കേരള പോലീസാണ് .
Discussion about this post