തിരുവനന്തപുരം: ജയരാജന് ചിറ്റപ്പനും ജലീല്‍ കൊച്ചാപ്പയും കൊടിവെച്ച കാറില്‍ പാറിപ്പറക്കുമ്പോള്‍ യാതൊരു സമ്മര്‍ദ്ദത്തിനും പ്രലോഭനത്തിനും ഭീഷണിക്കും വഴിപ്പെടാത്ത ജേക്കബ് തോമസ് സസ്പെന്ഷനിലിരിക്കുന്നുവെന്ന് അഡ്വ. എ.ജയശങ്കര്‍. നിലവില്‍ സംസ്ഥാനത്തെ ഏറ്റവും സീനിയര്‍ ഐ.പി.എസ് ഓഫീസറും സംസ്ഥാന പോലീസ് മേധാവി ആകേണ്ടിയിരുന്നയാളാണ് ജേക്കബ് തോമസെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയശങ്കറിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
നീതി നിമിത്തം ഉപദ്രവിക്കപ്പെടുന്നവര്‍ ഭാഗ്യവാന്മാര്; സ്വര്‍ഗരാജ്യം അവര്‍ക്കുളളത്. അഴിമതിക്കു കുടപിടിക്കാത്തവര്‍ അതിലുമേറെ ഭാഗ്യവാന്മാര്; അവര്‍ സര്‍വീസില്‍ നിന്നു സസ്പെന്റു ചെയ്യപ്പെടും. ഇടതുപക്ഷ സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ കുന്തമുന എന്നു വിശേഷിപ്പിക്കപ്പെട്ട ഡോ ജേക്കബ് തോമസ് സസ്പെന്‍ഷനിലായിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു. അഴിമതിക്കെതിരായ കുരിശുയുദ്ധം കെ ബാബുവില്‍ ആരംഭിച്ചു ബാബുവില്‍ തന്നെ അവസാനിച്ചു. ജയരാജന് ചിറ്റപ്പനും ജലീല്‍ കൊച്ചാപ്പയും കൊടിവെച്ച കാറില്‍ പാറിപ്പറക്കുന്നു. ടോം ജോസ് ചീഫ് സെക്രട്ടറിയായും ടോമിന് തച്ചങ്കരി അഡീഷണല്‍ ഡിജിപി റാങ്കോടെ കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടറായും പരിലസിക്കുന്നു. സ്വോഡ് ഓഫ് ഓണര്‍ നേടി ഐപിഎസ് പരിശീലനം പൂര്‍ത്തിയാക്കിയ ആളാണ് ജേക്കബ് തോമസ്. യാതൊരു സമ്മര്‍ദ്ദത്തിനും പ്രലോഭനത്തിനും ഭീഷണിക്കും വഴിപ്പെടാത്തയാള്‍. നിലവില്‍ സംസ്ഥാനത്തെ ഏറ്റവും സീനിയര്‍ ഐപിഎസ് ഓഫീസര്‍; സംസ്ഥാന പോലീസ് മേധാവി ആകേണ്ടിയിരുന്നയാള്. എന്നാലും നമുക്ക് സങ്കടപ്പെടാനില്ല. ബെഹറയുണ്ട്, തച്ചങ്കരിയുണ്ട്, ശ്രീലേഖയുണ്ട്, എണ്ണിപ്പറയാന്‍ പറ്റിയ പ്രതിഭകള്‍ വേറെയുമുണ്ട്.
https://www.facebook.com/AdvocateAJayashankar/photos/a.753112281485167/1815471725249212/?type=3&theater
Discussion about this post