ഡല്‍ഹി ; രാജ്യത്ത് 14 മാസത്തിനിടെ പുതുതായി 79.16 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിച്ചതായി എംപ്ലോയിസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ (ഇപിഎഫ്ഒ) കണക്കുകള്‍ വ്യക്തമാക്കി. സെപ്റ്റംബര്‍ 2017 മുതല്‍ ഒക്ടോബര്‍ 2018 വരെയുള്ള കണക്കാണിത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 2.1 ലക്ഷം പുതിയ തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ട സ്ഥാനത്ത്, ഇക്കൊല്ലം ഇതേ മാസം അത് മൂന്നിരട്ടിയിലേറെയായി – 8.27 ലക്ഷം. താല്‍ക്കാലിക തൊഴിലാളികളെക്കൂടി ഉള്‍പ്പെടുത്തിയ ലിസ്റ്റാണ് ഇതെന്ന് ഇപിഎഫ്ഒ അറിയിച്ചു.
ഒക്ടോബറിലെ കണക്കുപ്രകാരം 22-25 പ്രായത്തിലുള്ളവര്‍ക്കാണ് ഏറ്റവുമധികം തൊഴില്‍ ലഭിച്ചത്- 2.32 ലക്ഷം. 18-21 പ്രായത്തിലുള്ള 2.22 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിച്ചു. 6 കോടിയിലേറെ സജീവ അംഗങ്ങളാണ് ഇപിഎഫ്ഒയിലുള്ളത്.
Discussion about this post