ശബരിമലയില്‍ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് ദര്‍ശനം നടത്താനെത്തിയ ‘മനിതി’ എന്ന സംഘടനയിലെ യുവതികള്‍ അവരുടെ ശ്രമം ഉപേക്ഷിച്ചുകൊണ്ട് തിരിച്ച് പോകുന്ന സാഹചര്യത്തില്‍ ഈ യുവതികള്‍ ഭക്തരാണോയെന്നറിയില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. ഇക്കാര്യത്തില്‍ ശബരിമലയില്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി അഭിപ്രായം പറയണമെന്നും അദ്ദേഹം പറഞ്ഞു. നിരീക്ഷണ സമിതിയെ നിയോഗിച്ചത് പ്രശ്നങ്ങളുണ്ടായ സാഹചര്യത്തിലാണെന്നും കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
പമ്പയിലെത്തിയ യുവതികള്‍ ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് തിരിച്ച് പോകാന്‍ തീരുമാനിച്ചത്. ഇവര്‍ നിലവില്‍ പമ്പയില്‍ നിന്നും നിലയ്ക്കലിലേക്ക് തിരിച്ചിട്ടുണ്ട്. ഇവരെ കേരളത്തിന്റെ അതിര്‍ത്തി വരെ പോലീസ് സംരക്ഷണത്തില്‍ കൊണ്ടുപോകുന്നതായിരിക്കും.
Discussion about this post