ശബരിമലയില്‍ പ്രതിഷേധം നടത്തുന്ന ഭക്തരെ താലീബാന് തീവ്രവാദികളുമായി താരതമ്യം ചെയ്ത മന്ത്രി ഇ.പി.ജയരാജന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്. മന്ത്രി ജയരാജന്റെ തലയില്‍ ആള്‍ത്താമസമില്ലെന്ന് ശോഭാ സുരേന്ദ്രന് വിമര്‍ശിച്ചു. ശബരിമലയില്‍ നടത്താന്‍ ശ്രമിക്കുന്ന വിപ്ലവം ആദ്യം പറശ്ശിനിക്കടവിലും രാജരാജേശ്വരി ക്ഷേത്രത്തിലും നടത്തട്ടെയെന്ന് അവര്‍ പറഞ്ഞു.
ആചാരലംഘനം നടത്താന്‍ ശ്രമിക്കുന്നത് സര്‍ക്കാരാണെന്നും ആചാരലംഘനത്തിനായി യുവതികള്‍ വന്നാല്‍ അവര്‍ക്ക് ഇനിയും ഓടേണ്ടി വരുമെന്ന് ശോഭാ സുരേന്ദ്രന് ചൂണ്ടിക്കാട്ടി. ആചാരങ്ങള്‍ സംരംക്ഷിക്കാന്‍ ശ്രമിക്കുന്ന ഭക്തരെ വെടിവെച്ചിട്ടതിന് ശേഷം മാത്രമെ സര്‍ക്കാരിന് യുവതികളെ നടയിലേക്ക് കൊണ്ടുപോകാന്‍ സാധിക്കുകയുള്ളുവെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു.
ശബരിമലയിലുള്ളത് താലീബാന് മോഡല്‍ ആക്രമികളാണെന്നും അവിടെ ഭീകരപ്രവര്‍ത്തനത്തിനുള്ള സംഘം ഉണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഇ.പി.ജയരാജന് പറഞ്ഞിരുന്നു.
Discussion about this post