ഇന്നലെ ഉത്തര്‍ പ്രദേശില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും ഐ.എസ് ബന്ധമുള്ളവരെ അറസ്റ്റ് ചെയ്ത എന്‍.ഐ.എയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അഭിനന്ദനമര്‍പ്പിച്ചു. റിപബ്ലിക് ദിനത്തോടനുബന്ധിച്ച് വലിയ ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ട പത്ത് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ വ്യാഴാഴ്ച എന്‍.ഐ.എയുടെ പ്രത്യേക കോടതിയില്‍ ഹാജരാക്കുന്നതായിരിക്കും.
ഡല്‍ഹിയില്‍ ഉത്തര്‍ പ്രദേശിലും ചാവേര്‍ ആക്രമണങ്ങള്‍ക്ക് ഇവര്‍ പദ്ധതിയിട്ടിരുന്നു. ഇവരെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡില്‍ വിട്ടുകിട്ടാന്‍ എന്‍.ഐ.എ കോടതിയില്‍ അഭ്യര്‍ത്ഥിക്കുന്നതായിരിക്കും.
ഇവരുടെ പക്കല്‍ നിന്നും റോക്കറ്റ് ലോഞ്ചറുകളും ചാവേര്‍ ജാക്കറ്റുകളും ടൈം ബോംബ് നിര്‍മ്മിക്കാനായി ഉപയോഗിക്കുന്ന ടൈംപീസുകളും കണ്ടെത്തിയിരുന്നു.
പിടികൂടിയ സംഘത്തിന്റെ തലവനെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത് 29 വയസ്സുള്ള മുഫ്തി മുഹമ്മദ് സുഹൈലാണ്. ഇയാള്‍ ഉത്തര്‍ പ്രദേശിലെ അമരോഹയിലെ ഒരു പള്ളിയിലെ മൗലവിയാണ്. സംഘത്തില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളും ഉള്‍പ്പെട്ടിട്ടുണ്ട്.
Discussion about this post