വനിതാ മതില് വിഷയത്തില്‍ എന്‍.എസ്.എസിനെതിരെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന് രംഗത്ത് വന്നു. സര്‍ക്കാരിനെ എതിര്‍ക്കുന്ന എല്ലാവരും എന്‍.എസ്.എസും വീണ്ടുവിചാരം നടത്തണമെന്ന് മന്ത്രി വിമര്‍ശിച്ചു.
നവോത്ഥാന പാരമ്പര്യമുള്ള സംഘടനയാണ് എന്‍.എസ്.എസ് എന്നും എന്‍.എസ്.എസിന്റെ സ്ഥാപകനായ മന്നത്ത് പത്മനാഭനും നവോത്ഥാന പാരമ്പര്യമാണ് ഉയര്‍ത്തിപ്പിടിച്ചതെന്നും അദ്ദേഹം പറഞ്ഞു. വനിതാ മതില് പരിപാടിക്ക് ശേഷം കേരളത്തില്‍ രാഷ്ട്രീയ ദ്രുവീകരണമല്ല, മറിച്ച് സാംസ്കാരിക ദ്രുവീകരണമാണ് ഉണ്ടാകുക എന്നും മന്ത്രി അഭിപ്രായപ്പെട്ടു.
Discussion about this post