ശബരിമലയിലേക്ക് പോകുവാന്‍ തനിക്ക് പോലീസ് സുരക്ഷ തന്നില്ലെങ്കിലും പോകുക തന്നെ ചെയ്യുമെന്ന് കൊയിലാണ്ടി സ്വദേശി ബിന്ദു .
സുരക്ഷനല്കാമെന്ന ഉറപ്പില്‍ നിന്നും പോലീസ് പിന്മാറിയെന്നും തനിക്ക് സര്‍ക്കാര്‍ നല്കിയ വാക്ക് പാലിക്കുമെന്നാണ് കരുതുന്നതെന്നും ബിന്ദു പറയുന്നു . മകരവിളക്ക് മഹോത്സവത്തിന് നട തുറക്കുമ്പോള്‍ ദര്‍ശനത്തിന് തടസമുണ്ടാകില്ലെന്ന ഉറപ്പിലാണ് താന്‍ മടങ്ങിപോകാന്‍ സന്നദ്ധത അറിയിച്ചതെന്നും ബിന്ദു കൂട്ടിച്ചേര്‍ത്തു .
മണ്ഡലക്കാലത്ത് ശബരിമയിലേക്ക് ആചാരലംഘനത്തിനായി എത്തി ചേര്‍ന്ന ബിന്ദുവിനും കനകദുര്‍ഗയ്ക്കും വിശ്വാസികളുടെ പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കി മടങ്ങിപോരേണ്ടി വന്നിരുന്നു . സുപ്രീംക്കോടതി വിധിയുടെ പിന്‍ബലത്തില്‍ ശബരിമലയിലേക്ക് വന്ന തങ്ങളെ പോലീസ് കബിളിപ്പിച്ച് തിരിച്ചിറക്കുകയായിരുന്നുവെന്ന് അന്ന് ബിന്ദു ആരോപണം ഉന്നയിച്ചിരുന്നു .
Discussion about this post