ശബരിമലയില്‍ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് രണ്ട് യുവതികള്‍ പ്രവേശിച്ചതിന് പിന്നില്‍ പോലീസിന്റെ വലിയ ആസൂത്രണമെന്ന് സൂചന. ബിന്ദു, കനകദുര്‍ഗ എന്നിവരാണ് ഇന്ന് പുലര്‍ച്ചെ ദര്‍ശനം നടത്തിയത്.
ഇവര്‍ 2018 ഡിസംബര്‍ 24ന് ആചാരങ്ങള്‍ ലംഘിക്കാനായി വന്നപ്പോള്‍ പ്രതിഷേധമുണ്ടാകുകയും തുടര്‍ന്ന് ഇവര്‍ തിരിച്ചിറങ്ങുകയുമുണ്ടായി. അപ്പോള്‍ പോലീസ് ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശം തേടിയിരുന്നു. തുടര്‍ന്ന് പോലീസിന്റെ നിയന്ത്രണത്തില്‍ ഇവരെ കോട്ടയം ജില്ലയുടെ അതിര്‍ത്തിയിലുള്ള താമസസ്ഥലത്തെത്തിക്കുകയായിരുന്നു. ഇവിടുന്ന് മാ്റിയതിനെപ്പറ്റി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മാത്രമായിരുന്നു വിവരമുണ്ടായിരുന്നത്. കോട്ടയം എസ്.പി.ഹരിശങ്കര്‍ ഐ.പി.എസിനായിരുന്നു ചുമതല.
ഇവര്‍ വനിതാ പോലീസിന്റെ സുരക്ഷയില്‍ രഹസ്യകേന്ദ്രത്തില്‍ കഴിഞ്ഞിരുന്നു. ഇവരെ പുറത്തുള്ളവരുമായി ബന്ധപ്പെടാന്‍ അനുവദിച്ചിരുന്നില്ല. ഇന്നലെ വൈകിട്ടോടെ സര്‍ക്കാര്‍ യുവതി പ്രവേശനത്തിന് അനുകൂല നിലപാടെടുത്തതോടെ പോലീസ് സംഘം യുവതികളുമായി രാത്രി എരുമേലിയിലെത്തുകയായിരുന്നു.
നിലയ്ക്കല്‍, വടശ്ശേരിക്കര, എരുമേലി എന്നിവിടങ്ങളിലെ സുരക്ഷാ മേല്‍നോട്ട ചുമതല ഇന്റലിജന്‍സ് ഡിഐജി എസ്.സുരേന്ദ്രനാണ്. കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, ക്രൈംബ്രാഞ്ച് എസ്പി പി.ബി. രാജീവ് എന്നിവരാണ് സന്നിധാനത്ത് പോലീസ് കണ്‍ട്രോളര്‍മാരായി ഉണ്ടായിരുന്നത്. കെഎപി അഞ്ചാം ബറ്റാലിയന് കമാന്‍ഡന്റ് കാര്ത്തികേയന് ഗോകുലചന്ദ്രന്, ക്രൈംബ്രാഞ്ച് എസ്പി ഷാജി സുഗുണന് എന്നിവര്‍ പമ്പയിലുണ്ടായിരുന്നു. സുരക്ഷാ ചുമതലയുള്ള ഈ ഉദ്യോഗസ്ഥര്‍ക്കെല്ലാം യുവതികളെത്തുന്ന വിവരം കൈമാറുകയുമുണ്ടായി.
യുവതികളുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്നത് ഇരുപതില്‍ താഴെ ഉദ്യോഗസ്ഥരായിരുന്നു. താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ക്കാര്‍ക്കും യുവതികളെത്തുന്ന വിവരം ലഭിച്ചിരുന്നില്ല. ഓരോ നീക്കവും ഉന്നത ഉദ്യോഗസ്ഥര്‍ ഡി.ജി.പിയെ അറിയിക്കുന്നുണ്ടായിരുന്നു.
ട്രാക്ടര്‍ പോകുന്ന വഴിയിലൂടെയായിരുന്നു യുവതികളെ സന്നിധാനത്തേക്ക് എത്തിച്ചത്. ഇവരെ അനുഗമിച്ച് പോലീസ് മഫ്ടിയിലുണ്ടായിരുന്നു. ജീവനക്കാര്‍ പോകുന്ന വഴിയിലൂടെ കൊടിമരത്തിനടുത്തെത്തിയ യുവതികള്‍ അഞ്ച് മിനിറ്റിനുള്ളില്‍ ദര്‍ശനം നടത്തി വന്ന വഴി തന്നെ മടങ്ങുകയായിരുന്നു.
അതേസമയം ഇതിന് പിന്നില്‍ സി.പി.എം ഗൂഢാലോചനയാണുള്ളതെന്ന് കനകദുര്‍ഗയുടെ സഹോദരന് ഭരത്ഭൂഷണ് പറഞ്ഞു. കനകദുര്‍ഗയെ ഒളിപ്പിച്ചത് കണ്ണൂരിലാണെന്നും കോട്ടയം എസ്.പി.ഹരിശങ്കറിനും ഇതില്‍ പങ്കുണ്ടെന്നും സഹോദരന് പറഞ്ഞു. സി.പി.എം നേതാക്കള്‍ പലവട്ടം വിളിച്ചതിന്റെ ശബ്ദരേഖ തന്റെ പക്കലുണ്ടെന്നും ആവശ്യമുണ്ടെങ്കില്‍ ിത് കോടതിയില്‍ ഹാജരാക്കുമെന്നും സഹോദരന് പറഞ്ഞു.
Discussion about this post