ശബരിമലയില്‍ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് രണ്ട് യുവതികള്‍ പ്രവേശിച്ചതില്‍ സി.പി.എം ചതിച്ചിട്ടില്ലായെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. അതേസമയം ശബരിമലയില്‍ പിന്‍വാതിലിലൂടെ യുവതികള്‍ ദര്‍ശനം നടത്തിയത് ദുഃഖകരമാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ആക്ടിവിസ്റ്റുകളുടെ ശബരിമല ദര്‍ശനം തെറ്റാണെന്നും വനിതാ മതില് ശരിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാത്രിയുടെ മറവില്‍ വിശ്വാസികളല്ലാത്തവര്‍ പിന്‍വാതിലിലൂടെ ശരണം വിളിക്കാതെ ദര്‍ശനം നടത്തിയത് അത്യന്തം നിരാശാജനകമാണെന്നും എന്നാല്‍ ഈ വിഷയത്തില്‍ സി.പി.എം ചതിച്ചിട്ടില്ലെന്നാണ് വെള്ളാപ്പള്ളിയുടെ അഭിപ്രായം. നവോത്ഥാനത്തിന് വേണ്ടി സര്‍ക്കാരും സി.പി.എമ്മും എടുത്ത തീരുമാനങ്ങള്‍ സ്വാഗതാര്‍ഹമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Discussion about this post