ശബരിമല തന്ത്രിക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജിയില്‍ തിരിച്ചടി. ഹര്‍ജി നേരത്തെ പരിഗണിക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് തള്ളി. എല്ലാ ഹര്‍ജികളും ജനുവരി 22ന് മാത്രമെ പരിഗണിക്കുകയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി. ഭരണഘടനാ ബെഞ്ച് അടിക്കടി സംഘടിപ്പിക്കാനും പുനഃസംഘടിപ്പിക്കാനും സാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഇന്നലെ പുലര്‍ച്ചെ ശബരിമലയിലെ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് ബിന്ദു, കനകദുര്‍ഗ എന്നിവര്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതിനെത്തുടര്‍ന്ന് തന്ത്രി കണ്ഠര് രാജീവര് നടയടച്ച് ശുദ്ധിക്രിയകള്‍ നടത്തിയിരുന്നു.
വര്‍ഷ എന്ന വ്യക്തിയായിരുന്നു തന്ത്രിക്കെതിരെയും പന്തളം രാജകുടുംബത്തിലെ അംഗമായ പി.രാമവര്‍മ്മ രാജയ്ക്കെതിരെയും ഹര്‍ജി നല്‍കിയിരുന്നു. നവംബര്‍ 16നായിരുന്നു ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ആചാരങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ നടയടയ്ക്കണമെന്ന് പന്തളം രാജുകുടുംബം തന്ത്രിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
Discussion about this post