മഹാരാഷ്ട്രയിലെ സോലാപൂരില്‍ പുതിയതായി നിര്‍മ്മിച്ച ദേശീയ പാത എന്‍.എച്ച്-52 ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമര്‍പ്പിക്കും. എന്‍.എച്ച്-211ന്റെ ഭാഗമായ പുതിയ നാലുവരിപ്പാതയാണ് എന്‍.എച്ച്-52. സോലാപൂരില്‍ നിന്നും തുല്ജാപൂര് വഴി ഒസ്മനാബാദിലേക്ക് പോകുന്ന പാതയാണ് എന്‍.എച്ച്-52.
ഇത് കൂടാതെ പ്രധാന മന്ത്രിയുടെ ആവാസ് യോജനയിലൂടെ നിര്‍മ്മിക്കാന്‍ പോകുന്ന 30,000 വീടുകളുടെ തറക്കല്ലിടല്‍ ചടങ്ങും ഇന്ന് മോദി നിര്‍വ്വഹിക്കുന്നതായിരിക്കും. സ്വന്തമായി വീടില്ലാത്ത പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്കുന്ന ഈ പദ്ധതിയുടെ ചിലവ് 1,811.33 കോടി രൂപയാണ്.
സ്വച്ഛ് ഭാരത് പദ്ധതിയുടെ കീഴില്‍ ഭൂമിക്കടിയിലൂടെ പോകുന്ന അഴുക്കുചാല്‍ പദ്ധതിയും മോദി ഇന്ന് സോലാപൂരില്‍ ഉദ്ഘാടനം ചെയ്യുന്നതായിരിക്കും. ഇത് മൂലം നഗരത്തിന്റെ ശുചിത്വം വര്‍ധിപ്പിക്കാന്‍ സാധിക്കുന്നതായിരിക്കും.
Discussion about this post