ലഖ്നോ: രണ്ടര പതിറ്റാണ്ടിന് ശേഷം പഴയ രാഷ്ട്രീയ-വൈരികളുമായി കൈകോര്‍ക്കുമ്പോള്‍ ഇരു പാര്ട്ടികളിലയെും അണികള്‍ പഴയ അനുഭവങ്ങള്‍ മറക്കാനാവാതെ പ്രതിസന്ധിയിലാണ്. പല എസ്പി നേതാക്കളും സഖ്യത്തിനെതിരെ പരസ്യമായി രംഗത്തെത്തി കഴിഞ്ഞു. തന്റെ മണ്ഡലത്തില്‍ ബിഎസ്പി സഖ്യം നടക്കില്ലെന്നാണ് ഒരു എസ്പി എംഎല്‍എ പറഞ്ഞത്. മായാവതിയേയും, അംബേദ്കറെയും അപമാനിക്കുന്ന എസ്പി നേതാവ് അസംഖാന്റെ വീഡിയൊയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. അഖിലേഷ് മായാവതിയ്ക്ക് മുന്നില്‍ മുട്ട് കുത്തേണഅടി വരുന്നതോടെ സഖ്യം തീരുമെന്ന് എസ്പി നേതാവ് പരസ്യ പ്രസ്താവന നടത്തി.
ഇതിനിടയില്‍ സാക്ഷാല്‍ മായവതിക്കുമെന്ന് എസ്പി നേതാക്കളില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നും ഏറ്റ മറക്കാനാവാത്ത അനുഭവങ്ങള്‍. രാജ്യ താല്പര്യത്തിനായി 1995ല്‍ ലഖ്നോവിലെ കുപ്രസിദ്ധമായ ഗസ്റ്റ്ഹൗസ് സംഭവം മറക്കുന്നുവെന്ന് ബി.എസ്.പി അധ്യക്ഷ പറയുമ്പോള്‍ ഒന്നും മറന്നിട്ടില്ല എന്ന് വ്യക്തമാക്കുകയാണ് മായാവതി.
26 വര്‍ഷത്തിന് ശേഷം അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള എസ്.പിയുമായി സഖ്യമുണ്ടാക്കിയതിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മായാവതി പഴയ കാര്യം മറക്കുന്നതായി പറഞ്ഞത്. 26 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1993ലാണ് എസ്.പി നേതാവ് മുലായം സിങ് യാദവും ബി.എസ്.പി അധ്യക്ഷന്‍ കാന്‍ഷി റാമും തമ്മില്‍ സഖ്യത്തിലേര്‍പ്പെട്ടത്. രണ്ട് വര്‍ഷം മാത്രമാണ് ഈ സഖ്യം നിലനിന്നത്. എസ്.പിയുടെ മുലായം സര്‍ക്കാറിന് പിന്തുണ പിന്‍വലിക്കാന്‍ ബി.എസ്.പി ആലോചിക്കുന്നതായി വിവരം കിട്ടിയതിനെ തുടര്‍ന്ന് 1995 ജൂണ്‍ രണ്ടിന് ലഖ്നോവിലെ ഗസ്റ്റ്ഹൗസില്‍ തന്റെ എം.എല്‍.എമാരുമായി മായാവതി സംസാരിച്ചിരിക്കെ ഒരു സംഘം എസ്.പി പ്രവര്‍ത്തകര്‍ ഗസ്റ്റ്ഹൗസ് ആക്രമിക്കുകയായിരുന്നു. മായാവതിയെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത എസ്.പി പ്രവര്‍ത്തകര്‍ ഗസ്റ്റ്ഹൗസിലെ മുറി അടിച്ചുതകര്‍ത്തു.അന്ന് ബി.ജെ.പി നേതാവും എം.എല്‍.എയുമായ ബി.ഡി ദ്വിവേദിയുടെ സഹായത്തോടെയാണ് മായാവതി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത്. ഇതോടെയാണ് മുലായത്തിനുള്ള പിന്തുണ പിന്‍വലിക്കാന്‍ മായാവതി തീരുമാനിക്കുകയായിരുന്നു.
അന്ന് സഹായം നല്കിയ ബിജെപിക്കെതിരെയാണ് മായാവതി ചിരവൈരികളായ എസ്പിയുമായി കൈകോര്‍ക്കുന്നത്. മുലായം സിംഗല്ല മകനാണ് മുന്നില്‍ എന്നത് മാത്രമാണ് മായാവതിയ്ക്ക് ആശ്വാസം. പക്ഷേ 38 സീറ്റുകള്‍ പങ്കുവെക്കാമെന്ന ധാരണയിലാണ് സഖ്യമങ്കിലും ഏതൊക്കെ മണ്ഡലങ്ങള്‍ തുടങ്ങിയ കടമ്പകള്‍ മറികടക്കേണ്ടതുണ്ട്. ഇതിനിടയില്‍ ബിഎസ്പി, എസ്പി എന്നി പാര്‍ട്ടികളില്‍ നിന്ന് പല നേതാക്കളും ബിജെപിയിലേക്ക് ചേക്കേറാന്‍ നീക്കം നടക്കുന്നതയാണ് റിപ്പോര്‍ട്ടുകള്‍. എസ്പി-ബിഎസ്പി സഖ്യത്തിലുള്ള എതിര്‍പ്പ് ചൂണ്ടിക്കാട്ടിയാവും ഇവരുടെ പാര്‍ട്ടി വിടല്‍. കോണ്‍ഗ്രസും ഇരുപാര്‍ട്ടിയില്‍ നിന്നും നേതാക്കളെ ലക്ഷ്യമിടുന്നുണ്ട്. കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള സഖ്യത്തില്‍ രാഹുല്‍ഗാന്ധി ഉള്‍പ്പടെയുള്ല നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. എന്നാല്‍ ചില സീറ്റുകളിലെങ്കിലും നീക്കുപോക്കുണ്ടാക്കി വിജയിക്കാമോ എന്നതിലാണ് അവരുടെ കണ്ണ്. ബിജെപി ശക്തമായ ഭീഷണി ഉയര്‍ത്തുന്ന അമേതി, റായ്ബറേലി മണ്ഡലങ്ങളില്‍ രാഹുലിനും, സോണിയക്കുമെതിരെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തേണ്ട എന്നാണ് എസ്പി-ബിഎസ്പി നേതാക്കളുടെ തീരുമാനം.
Discussion about this post