പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ലഭിച്ച സമ്മാനങ്ങളും ഉപഹാരങ്ങളും ലേലം ചെയ്യാന്‍ ഒരുങ്ങുന്നു . ഡല്‍ഹി നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ട് മുഖേനയാണ് പ്രധാനമന്ത്രിയ്ക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലത്തിനായി വെക്കുന്നത് .
പ്രധാനമന്ത്രിയ്ക്ക് ലഭിച്ച തലപ്പാവുകള്‍ , ഷാളുകള്‍ , ചിത്രങ്ങള്‍ , പ്രതിമകള്‍ എന്നിങ്ങനെയുള്ള 1800 ലേറെ സമ്മാനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലേലത്തിലൂടെ സ്വന്തമാക്കാം . ലേലം വഴി ലഭിക്കുന്ന തുക ഗംഗാ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും . മൂന്ന് ദിവസം നീണ്ടു നില്ക്കുന്ന ഓണ്‍ലൈന്‍ വില്പനയ്ക്ക് ( https://openauction.gov.in/ ) ശേഷം ബാക്കി വരുന്ന ഉത്പന്നങ്ങളാകും ഡല്‍ഹിയില്‍ ലേലത്തില്‍ വെയ്ക്കുക . അടിസ്ഥാനവില 500 ലാവും ആരംഭിക്കുക .
മോദിക്ക് ലഭിച്ച സമ്മാനങ്ങളും ഉപഹാരങ്ങളും ഡല്‍ഹിയിലെ നാഷണല്‍ ഗ്യാലറി ഓഫ് മോഡേണ്‍ ആര്‍ട്ടില്‍ പ്രദര്‍ശനത്തിന് വച്ചിരുന്നു. അതിനു പിന്നാലെയാണ് ലേലത്തിനു വെക്കാനുള്ള തീരുമാനമെടുത്തത് . അടുത്ത 10-15 ദിവസങ്ങള്‍ക്കുള്ളില്‍ ലേലം നടക്കുമെന്നും ഇതിലൂടെ ലഭിക്കുന്ന തുക മുഴുവനും ഗംഗാനദിയുടെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്ന് കേന്ദ്ര സംസ്കാരിക വകുപ്പ് മന്ത്രി മനീഷ് ശര്‍മ്മ പറഞ്ഞു .
Discussion about this post