ഇന്ത്യന്‍ വ്യോമസേനയ്ക്ക് ആധുനിക മുഖം നല്‍കിക്കൊണ്ട് ഇന്ത്യ ഓര്‍ഡര്‍ നല്കിയ ഹെലികോപ്റ്ററുകളിലെ ആദ്യ ചിനൂക്ക് ഹെലികോപ്റ്റര്‍ യു.എസ് സര്‍ക്കാര്‍ ഇന്ത്യയ്ക്ക് കൈമാറി. യു.എസിലെ ഫിലാഡെല്‍ഫിയയില്‍ വെച്ചായിരുന്നു ഹെലികോപ്റ്റര്‍ കൈമാറല്‍ ചടങ്ങ് നടന്നത്. ചടങ്ങില്‍ യു.എസിലെ ഇന്ത്യന്‍ അംബാസഡര്‍ ഹര്‍ഷ് ശ്രിംഗലയും ഡി.ജി.എ.ഒ എയര്‍ മാര്‍ഷല്‍ എ.ദേവും ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ സന്ദീപ് ചക്രവര്‍ത്തിയും എയര്‍ കൊമൊഡോര്‍ ശിവാനന്ദും പങ്കെടുത്തു.
ഇന്ത്യയും യു.എസും തമ്മില്‍ വര്‍ധിച്ച് വരുന്ന വ്യവസായ കൂട്ടുകെട്ടിനെ അംബാസഡര്‍ ഹര്‍ഷ് ശ്രിംഗല അഭിനന്ദിച്ചു. മെയ്ക് ഇന്‍ ഇന്ത്യയുടെ ഭാഗമാകാന്‍ തയ്യാറായ ബോയിംഗിനെയും അദ്ദേഹം അഭിനന്ദിച്ചു.
2015ലായിരുന്നു 22 എ.എച്ച-64ഇ അപ്പാച്ചി ഹെലികോപ്റ്ററുകള്‍ക്കും 15 സി.എച്ച്-47എഫ്(ഐ) ചിനൂക്ക് ഹെലികോപ്റ്ററുകള്‍ക്കും ഇന്ത്യ ഓര്‍ഡര്‍ നല്‍കിയത്.
ചിനൂക്ക് വരുന്നതോടെ ഇന്ത്യന്‍ വ്യോമസേനയ്ക്ക് ഒരു ആധുനിക മുഖം തന്നെ കൈവരുന്നതായിരിക്കും. വളരെ ഉയരങ്ങളില്‍ വരെ സാധന സാമഗ്രികള്‍ വഹിച്ചുകൊണ്ട് പോകാന്‍ കഴിവുള്ള ഹെലികോപ്റ്ററാണ് ചിനൂക്ക് ഹെലികോപ്റ്ററുകള്‍. ചിനൂക്ക് സീരീസിലെ ഏറ്റവും പുതിയ മോഡല്‍ തന്നെയാണ് ഇന്ത്യ വാങ്ങുന്നത്.
അതേസമയം യുദ്ധ ഹെലികോപ്റ്ററുകളില്‍ മുന്‍ പന്തിയില്‍ നില്കുന്ന ഹെലികോപ്റ്ററാണ് അപ്പാച്ചി ഹെലികോപ്റ്ററുകള്‍. അപ്പാച്ചി ഹെലികോപ്റ്ററുകള്‍ ഉപയോഗിക്കാന്‍ പോകുന്ന 14ാമത്തെ രാഷ്ട്രമാണ് ഇന്ത്യ. ചിനൂക്ക് ഹെലികോപ്റ്ററുകള്‍ ഉപോയഗിക്കാന്‍ പോകുന്ന 19ാമത്തെ രാഷ്ട്രവുമാണ് ഇന്ത്യ.
ചിനൂക്ക് ഹെലികോപ്റ്ററുകള്‍ നിയന്ത്രിക്കുന്ന വിധം പഠിപ്പിക്കുവാന്‍ വേണ്ടി ബോയിംഗ് കമ്പനി ഇന്ത്യന്‍ വ്യോമസേന സൈനികര്‍ക്ക് പരിശീലനവും നല്‍കുന്നതായിരിക്കും. യു.എസിലെ ഡെലവേറില്‍ 4 വ്യോമസേന പൈലറ്റുമാര്‍ക്കും 4 ഫ്ളൈറ്റ് എന്‍ജിനീയര്‍മാര്‍ക്കും ബോയിംഗ് പരിശീലനം നല്‍കിയിരുന്നു.
Discussion about this post