ബംഗാളില്‍ റെയ്ഡിന് വന്ന സി.ബി.ഐ ഉദ്യോഗസ്ഥരെ തടഞ്ഞ പോലീസ് നടപടിക്കെതിരെ സി.ബി.ഐ രംഗത്ത്. മമത സര്‍ക്കാര്‍ നടത്തുന്നത് കോടതിയലക്ഷ്യമാണെന്ന് സി.ബി.ഐ വാദിക്കുന്നു. ശ്ചിമബംഗാള്‍ ഡി.ജി.പിക്കും ചീഫ് ജസ്റ്റിസിനുമെതിരെ സി.ബി.ഐ. സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെടും.
സോളിസിറ്റര്‍ ജനറല്‍ സുപ്രീം കോടതിയില്‍ കൊല്‍ക്കത്ത വിഷയം ഉന്നയിക്കുന്നതായിരിക്കും. രാവിലെ പത്തരയ്ക്ക് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലാണ് വിഷയം പരാമര്‍ശിക്കുക. ബംഗാള്‍ സര്‍ക്കാരിന് വേണ്ടി അഭിഭാഷകന് മനു അഭിഷേക് സിംഗ്വി ഹാജരാകുന്നാതായിരിക്കും.
അതേസമയം വിഷയത്തില്‍ ഗവര്‍ണറും ഇടപെട്ടു. ചീഫ് സെക്രട്ടറിയില്‍ നിന്നും ഡി.ജി.പിയില്‍ നിന്നും സംഭവത്തെപ്പറ്റിയുള്ള വിവരങ്ങള്‍ തേടിയിട്ടുണ്ട്. വിഷയത്തിലെ തുടര്‍ നടപടി പരസ്യപ്പെടുത്താനാകില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
മമതയ്ക്ക് പിന്തുണയുമായി പ്രതിപക്ഷം രംഗത്ത് വന്നിട്ടുണ്ട്. ഇന്ന് ലോക്സഭയില്‍ വിഷയം പ്രതിപക്ഷം ഉന്നയിക്കും.
Discussion about this post