രാജ്യത്തെ എന്‍ജിനില്ലാത്ത ആദ്യ ട്രെയിനായ വന്ദേ ഭാരത് എക്സ്പ്രസ് ഫെബ്രുവരി 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഡല്‍ഹി റെയില്‍വെ സ്റ്റേഷനില്‍ വെച്ചാണ് ഉദ്ഘാടന ചടങ്ങ് നടക്കുക.
ട്രെയിന്‍ 18നാണ് പിന്നീട് വന്ദേ ഭാരത് എക്സ്പ്രസ് എന്ന പേരില്‍ മാറ്റിയത്. റെയില്‍വെ മന്ത്രി പീയൂഷ് ഗോയലാണ് പേര് മാറ്റിയത്. ചെന്നൈയിലുള്ള ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിര്‍മ്മിച്ച വന്ദേ ഭാരത് എക്സ്പ്രസ് ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിന്‍ കൂടിയാണ്. ഡല്‍ഹി-മുംബൈ രാജ്ധാനി റൂട്ടിലൂടെ നടത്തിയ പരീക്ഷണ ഓട്ടത്തില്‍ ഈ ട്രെയിന്‍ മണിക്കൂറില്‍ 180 കിലോമീറ്ററിലധികം വേഗതയില്‍ സഞ്ചരിച്ചു.
ഡല്‍ഹിയില്‍ നിന്നും വാരണാസിയിലേക്ക് സര്‍വ്വീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസ് 30 വര്‍ഷം പഴക്കമുള്ള ശതാബ്ദി എക്സ്പ്രസിനെ പകരം വെക്കുന്നതായിരിക്കും.
Discussion about this post